Chapter Title : തേജാത്മികം 3 [Nishinoya]
കണ്ടു.
"... ദേ ഏട്ടാ എനിക്ക് ഈ ഡ്രസ്സ് ഒക്കെ ചേരുന്നെകിൽ ചേരുന്നെന്ന് പറയണം ഇല്ലെങ്കിൽ ഇല്ലന്ന്. അതല്ലാതെ കുഴപ്പം ഇല്ല ആവറേജ് എന്നിങ്ങനെ പറഞ്ഞോണ്ടിരുന്നാൽ ഉണ്ടല്ലോ..." കൈമടക്കി എന്റെ വയറ്റിൽ ഒറ്റ ഇടി മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. അവസാനം എങ്ങനെയോ ഒന്ന് രണ്ട് ഡ്രസ്സ് അവിടെന്ന് എടുത്തു.
"...ചേട്ട ആ ബില്ല് അടിക്കാൻ നിൽക്കുന്ന കൊച്ചിനെ നോക്കിയേ കൊള്ളാം അല്ലെ..." ബില്ലിങ് സെക്ഷൻ ക്യു നിൽക്കവേ ദേവു എന്നെ വിളിച്ചു സ്വകാര്യം പറഞ്ഞു.
"... ആാാഹ് കുഴപ്പം ഇല്ല..." അപ്പൊ തന്നെ ദേവു എന്നെ ഉഴപ്പിച്ചു നോക്കി.
"... കൊള്ളാം കൊള്ളാം നല്ല കൊച്ച്..." നേരത്തെ കിട്ടിയ ഇടിയുടെ ഓർമയിൽ വയറിൽ കൈവച്ചു ഞാൻ പറഞ്ഞു.
"...എന്നാ ഞാൻ പോയി പറയട്ടെ ചേട്ടന് ഇഷ്ട്ടാണെന്ന്..."
"... എന്റെ പൊന്ന് ദേവു ചതിക്കല്ലേ. ഞാൻ കമ്മിറ്റിഡ് ആടി. ഇതെങ്ങാനും തനു അറിഞ്ഞാൽ എന്നെ വച്ചേക്കില്ല..."
"... അട ഗൊമ്മാലെ😮. ഞാൻ അറിഞ്ഞില്ലല്ലോ ഇതൊന്നും. എന്തായാലും ചിലവ് ഉണ്ട് മോനെ പിന്നെ ഫുൾ ലവ് സ്റ്റോറിയും എനിക്ക് കേൾക്കണം..."
"... അതൊക്കെ പറയാം നീ ആദ്യം ബില്ല് അടക്കാൻ നോക്ക്..."
"... എന്റെ പൈസ ഒന്നും ഇല്ല ചേട്ടൻ വേണം പൈസ കൊടുക്കാൻ..."
"... ഇവളെ കൊണ്ട്..."പിന്നെ ഞാൻ തന്നെ ബില്ലും സെറ്റിൽ ചെയ്ത് പുറത്തേക്ക് ഇറങ്ങി എന്റെ കൈയിൽ തൂങ്ങിയ പെണ്ണിന്റെ നടപ്പ്. പാർക്കിംഗ് എത്തുന്ന വരെ എന്റെയും തനുവിന്റെയും എല്ലാ കാര്യങ്ങളും പെണ്ണ് കുത്തി കുത്തി ചോദിച്ചറിഞ്ഞു.
"...എങ്ങനെ ഉണ്ടെടാ എന്റെ പെങ്ങളുടെ
💬 Comments
View all comments