Chapter Title : തേജാത്മികം 3 [Nishinoya]
ആയി..." എന്റെ തോളിൽ അടിച്ചോണ്ട് പറഞ്ഞു.നേരെ അവൾ പറഞ്ഞ വഴികളിലൂടെ തനുവിന്റെ വീട്ടിലേക്ക് എത്തി.
"... ഇതാണോ നിന്റെ വീട്..." അവൾ പറഞ്ഞ ഒരു വലിയ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി ഞാൻ ചോദിച്ചു.
"... എന്റെ വീട് അല്ല. ഞാൻ പറഞ്ഞില്ലേ കസിൻ അവന്റെ വീടാ. എന്റെ അച്ഛനും അമ്മയും പുറത്ത് അല്ലെ അപ്പൊ അങ്കിളിന്റെയും ആന്റിയുടെയും കൂടെയ ഞാൻ നിക്കുന്നെ..."ബൈക്കിൽ നിന്നും ഇറങ്ങി അവൾ പറഞ്ഞു.
"... വാ ഏട്ടാ കേറിയിട്ട് പോവാം..." തനു എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.
"... ഇല്ല. പിന്നൊരിക്കൽ ആവാം..." അവൾ ഗേറ്റ് തുറന്ന് ഉള്ളിൽ കയറുന്നവരെ ഞാൻ അവടെ നിന്നും ശേഷം വീട്ടിലേക്ക് തിരിച്ചു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് മുഴുവൻ അതായിരുന്നു ചിന്ത. കൊട്ടാരം പോലുള്ള വീട്ടിലെ പെണ്ണ് കാലിതൊഴുത്ത് പോലുള്ള വീട്ടിലെ പയ്യനെ സ്നേഹിക്കുന്നു. അവരുടെ വീട്ടിലെ ഹാളിന്റെ അത്രയേ വരത്തുള്ളു എന്റെ മുഴുവൻ വീട്. ഈ ഓട് മേഞ്ഞ വീട് തനുവിന് ഇഷ്ട്ടമാകുവോ. അങ്ങനെ കുഴപ്പിക്കുന്ന ഓരോ ചിന്തകൾ ഉള്ളിലൂടെ കടന്നു പോയി. പെട്ടെന്നാണ് ഫോണിൽ നോട്ടിഫിക്കേഷൻ ടോൺ കേട്ടത്. നോക്കുമ്പോൾ ഇന്ന് ഞാനും തനുവും കോളേജ് ഊഞ്ഞാലിൽ ഇരിക്കുന്ന കുറച്ചു ഫോട്ടോസ് അജു എടുത്തിരുന്നു അത് അയച്ചത. ഞാൻ ഓരോ ഫോട്ടോസ് നോക്കി.
രണ്ടുപേരെയും കാണാൻ നല്ല ചന്തം ഉണ്ട്. സാരിയിൽ പെണ്ണിനെ കാണുമ്പോൾ ഉള്ളിൽ വല്ലാത്ത സുഖ. മുല്ലമൊട്ടുപോലുള്ള പല്ലുകൾ കാട്ടി ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാ. ഇത് എന്റെ റൂമിൽ ഫ്രെയിം ചെയ്ത് വയ്ക്കാം. കൂട്ടത്തിൽ ഞാനും തനുവും
💬 Comments
View all comments