Chapter Title : തേജാത്മികം 3 [Nishinoya]
നിക്കുന്ന കൊള്ളാവുന്ന ഒരു ഫോട്ടോ സെലക്ട് ചെയ്തും. ഫോട്ടോസ് എല്ലാം തനുവിനും അയച്ചു കൊടുത്തു. കക്ഷി ഓൺലൈൻ ഇല്ല ഇന്നത്തെ ക്ഷീണം കാരണം ഉറങ്ങുവായിരിക്കും.
ഓണാവധിക്ക് തനുവിനെ വല്ലാണ്ട് മിസ്സ് ചെയ്തു. പെണ്ണിന് എന്നെ കാണണം എന്ന് തോന്നുമ്പോഴെല്ലാം അവൾ ഓരോ കാരണങ്ങൾ ഉണ്ടാക്കി വീട്ടിൽ നിന്നും ചാടും അന്നത്തെ ദിവസം മുഴുവൻ എന്റെ തോളിൽ തൂങ്ങി നടപ്പായിരിക്കും. രാവിലെ എന്റെ കൂടെ വന്നാൽ പിന്നെ രാത്രി മാത്രമേ തിരിച്ച് വീട്ടിൽ കേറത്തുള്ളു.എന്നും അവളോടൊപ്പം വീട്ടിലേക്ക് ചെല്ലാൻ എന്നെ നിർബദ്ധിക്കും എന്നാൽ ഞാൻ ഓരോ കാരങ്ങൾ പറഞ്ഞ് ഒഴിവാകും.അങ്ങനെ ഇരിക്കെ ഒരുദിവസം എന്നെ നിർബന്ധിച്ച് അവളുടെ വീട്ടിൽ കൊണ്ട് പോയി.
"... ആന്റി ഇതാണ് തേജസ് എന്റൊപ്പം പഠിക്കുന്നത..." വീട്ടിലേക്ക് കയറവേ ആന്റിക്ക് തനു എന്നെ പരിചയപ്പെടുത്തി.
"...ആഹ് മോൻ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം..." അത് പറഞ്ഞ് ആന്റി അടുക്കളയിലേക്ക് പോയി. ഞാൻ ആ ഹാൾ മുഴുവൻ ചുറ്റി നോക്കി.
"... എന്താ നോക്കുന്നെ..." എന്റൊപ്പം ഇരുന്ന തനു ചോദിച്ചു.
"... ഏയ്യ് ഒന്നും ഇല്ല..." അപ്പോഴേക്കും ആന്റി കുടിക്കാൻ ഡ്രിങ്ക്സ് ആയി വന്നു.
"... മോൻ ഇവളുടെ ക്ലാസ്സിൽ തന്നെയാണോ പഠിക്കുന്നെ..."
"... അല്ല ആന്റി വേറെ ക്ലാസ്സിലാ. അങ്കിൾ ഇല്ലേ..." ചെറിയ ചിരിയോടെ ഞാൻ ചോദിച്ചു.
"... ഇല്ല മോനെ അങ്കിൾ ബിസിനസ്സ് ആവശ്യത്തിനായി പോയേക്കാ..."
"... വാ ഞാൻ ഇവിടെയെല്ലാം കാണിച്ചു തരാം..." എന്റെ കൈയിൽ ഉണ്ടായിരുന്ന ജ്യൂസ് ഗ്ലാസ് ആന്റിക്ക് കൊടുത്തിട്ട് തനു എന്റെ കൈയിൽ പിടിച്ച് വലിച്ച് നേരെ
💬 Comments
View all comments