0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി.

"... മോൻ ഊണ് കഴിച്ചിട്ട് അല്ലെ പോവു..." ആന്റി വിളിച്ചു ചോദിച്ചു. അതിന് തനു അതെന്ന് മറുപടി നൽകി.

"...ഇതാണ് എന്റെ ലോകം..." അവളുടെ മുറി തുറന്ന് രണ്ട് കൈകളും വിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ മുറിക്ക് ചുറ്റും കണ്ണോടിച്ചു. മുറിയുടെ ചുവരിലായി അവളുടെ പല പോസിൽ ഉള്ള ചിത്രങ്ങൾ തൂക്കി വച്ചിരിക്കുന്നു. ഓരോ മൂലയിലായി ഇൻഡോർ പ്ലാന്റ്സ് നല്ല അടുക്കും ചിട്ടയുമുള്ള മുറി.

"...വാ ഞാൻ ഒരു സൂത്രം കാണിച്ചു തരാം..." അതുംപറഞ്ഞ് എന്നെ ആ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് കൊണ്ടുപോയി.

"...ഈ വീട്ടിൽ റൂമിൽ നിന്നും ബാൽക്കണിയിലേക്ക് നേരെ ഇറങ്ങാൻ പറ്റുന്ന ഏക മുറി ഇതാണ്. അതുകൊണ്ടാ ഞാൻ ഈ മുറി എന്റെ സ്വർഗമായി തിരഞ്ഞെടുത്തത്..." തനു നല്ല ആവേശത്തോടെയാണ് ഓരോ കാര്യങ്ങൾ എനിക്ക് പറഞ്ഞു തരുന്നത്. അതിനെല്ലാം ഞാൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു.

"... എന്താ ഏട്ടാ ഒന്നും മിണ്ടാത്തെ. ഇഷ്ട്ടായില്ലേ..." ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടതും പെണ്ണിന്റെ മുഖം വാടി.

"...ഏയ്യ് ഞാൻ നീ പറയുന്നത് എല്ലാ കേൾക്കായിരുന്നു..."

"... അതൊന്നും അല്ല. എനിക്ക് അറിയാം ഏട്ടൻ വേറെന്തോ ആലോചിച്ചു നിക്കുവാ..." തനുവിന്റെ പരിഭവം തുടങ്ങി.

"... അപ്പോഴേക്കും എന്റെ പെണ്ണിന്റെ മുഖം വാടിയല്ലോ.അതൊക്കെ വിട് താഴെ ആന്റിയോട് എന്താ പറഞ്ഞെ ഞാൻ കൂടെ പഠിക്കുന്നത് ആണെന്നോ..." ഒരു വഷളൻ ചിരിയോടെ ഞാൻ തനുവിന്റെ അടുത്തേക്ക് നീങ്ങി അവൾ പതിയെ പതിയെ പിന്നിലേക്ക് ചുവട് വച്ചു.

"... ആണോ ഞാൻ കൂടെ പഠിക്കുന്നത് ആണോ..." ഞാൻ

💬 Comments

View all comments