0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

ഒന്നുകൂടി എടുത്ത് ചോദിച്ചു അവൾ അല്ലന്ന് തലയാട്ടി. പിന്നിലേക്ക് നടന്നു തനു ചുവരിൽ തട്ടി നിന്നും. ഞാൻ അവളുടെ രണ്ട് വശത്തൂടെ ചുവരിൽ കൈവച്ച് അവളെ തടഞ്ഞു നിർത്തി.

"...ഏട്ടാ വേണ്ട ബാൽക്കണി ആണ് ആരെങ്കിലും കാണും..."എന്റെ നെഞ്ചിൽ കൈവച്ച് അവൾ പറഞ്ഞു.

"...അതിന് ഞാൻ എന്റെ തനുക്കുട്ടിയെ ഒന്നും ചെയ്തില്ലല്ലോ..." മുന്നിലേക്ക് കിടന്ന അവളുടെ മുടി ചെവിക്കൂടക്ക് പിന്നിലേക്ക് ഒതുക്കി ഞാൻ ചോദിച്ചു.

"... എനിക്ക് അറിയാം എന്താ ഉദ്ദേശം എന്നൊക്കെ..."

"... ആണോ എന്നാ പറയ് എന്താ ഉദ്ദേശം..."

"... അത് അത്..." അവളുടെ കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാൻ തുടങ്ങി.

"... മുഖത്തു നോക്കടി..." താഴേക്ക് നോക്കിയ തനുവിന്റെ താടിയിൽ പിടിച്ച് ഉയർത്തികൊണ്ട് ഞാൻ പറഞ്ഞു.

"... ഏട്ടാ വേണ്ട..." ചെറിയൊരു ഭയത്തോടെ അവൾ പറഞ്ഞു എന്നാൽ അവളുടെ കൈകൾ എന്റെ നെഞ്ചിൽ നിന്നും അയഞ്ഞു കണ്ണുകൾ കൂമ്പിഅടഞ്ഞു. ഞാൻ അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങി.

"... മോളെ തനു..." പെട്ടെന്നാണ് ആന്റിയുടെ വിളി വന്നത്.

"... ആാാഹ് ആന്റി..." സോബോധത്തിൽ വന്ന തനു എന്നെ തള്ളിമാറ്റി ബാൽകണിയിൽ നിന്നും മുറിയിലേക്ക് ഓടി. ഞാൻ ആണെങ്കിൽ എന്താ ഇപ്പൊ ഉണ്ടായേ എന്ന മട്ടിൽ അവിടെ തന്നെ നിന്നും.

"... ഏട്ടാ... ഏട്ടാ..." റൂമിൽ നിന്നും തനു വിളിച്ചതും ഞാൻ അവളുടെ അടുത്തേക്ക് പോയി.

"...ഏട്ടാ ആന്റി ഊണ് കഴിക്കാൻ വിളിക്കുന്നു. വാ താഴേക്ക് പോവാം..."

"...ഇപ്പോഴേ പോണോ. കുറച്ചുനേരം കൂടി ഇവിടെ ഇരുന്നിട്ട് പോയാൽ പോരെ..." കൊച്ചുപിള്ളേരെ പോലെ വാശിപിടിച്ച് ഞാൻ ചോദിച്ചു.

💬 Comments

View all comments