0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

ഇന്ന് നിങ്ങൾക്ക് കോളേജ് ഇല്ലേ..." സംശയത്തോടെ അമ്മ ചോദിച്ചു.

"... ഇന്ന് സമരം ആയിരുന്നു അമ്മേ അതോകെണ്ട് ക്ലാസ്സ്‌ ഒന്നും ഇല്ല..." ഞാൻ തനുവിനെ നോക്കി കണ്ണടച്ചു കാണിച്ചു.

"... സത്യം തന്നെ അല്ലെ..." അമ്മ എന്നെ ഉഴപ്പിച്ചു നോക്കി.

"... സത്യമാ അമ്മേ. സംശയം ഉണ്ടെങ്കിൽ ദേ ഇവളോട് ചോദിച്ചു..." ഞാൻ തനുവിന് നേരെ വിരൽ ചൂണ്ടി. അമ്മ അവളെ നോക്കിയതും തനു അതെന്ന് തലയാട്ടി.

"... ഹ്മ്മ്‌ നിന്റ കാര്യം ആയോണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ല അതാ. മോൾ വീട് ഒക്കെ ഒന്ന് ചുറ്റി കാണ് ഞാൻ അപ്പോഴേക്കും ഊണ് ശെരിയാക്കാം..." അമ്മ ഞങ്ങടെ കൈയിൽ നിന്നും ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് പോയി. ഞാൻ തനുവിനെ ഓരോ സ്ഥലങ്ങളായി കാണിച്ചു കൊടുത്തു.

"... ഹായ്... ഇത് ഏട്ടൻ കൃഷി ചെയ്യുന്നതാണോ..." വീടിന്റെ പറമ്പിലായി ചെറിയൊരു കൃഷി തോട്ടം ഉണ്ട് അത് കണ്ട് തനു ചോദിച്ചു.

"... അതെ. എന്ത് ചെയ്യാൻ കർഷകൻ അല്ലെ മേടം..." ലൂസിഫർ ഡയലോഗും അടിച്ച് ജയറാമിന്റെ അഭിനമാന പോസും പിടിച്ചു നിന്നതാ.

"... എന്തിനാടാ ആ കൊച്ചിനെ പറഞ്ഞ് പറ്റിക്കുന്നെ..." ഇതെവിടുന്ന അശരീരി എന്ന് നോക്കുമ്പോൾ മീൻവെള്ളം വാഴക്ക് മൂട്ടിൽ ഒഴിക്കാൻ വന്ന അമ്മേയെ ആണ് കാണുന്നത്.

"...എന്റെ പൊന്ന് മോളെ കുനിഞ്ഞിട്ട് ഒരു കുപ്പ എടുക്കാത്ത ഇവനാ പറമ്പിൽ ഇറങ്ങി പണി ചെയ്യാൻ പോണത്..." നിറഞ്ഞ പുച്ഛതോടെ അമ്മ എന്നെ എയറിൽ ആക്കി.

"... തള്ള സമ്മതിക്കൂല. വാ തനു ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല..." അമ്മയെ കൊഞ്ഞനം

💬 Comments

View all comments