Chapter Title : തേജാത്മികം 3 [Nishinoya]
എന്തൊക്കെ സംഭവിച്ചാലും ഞാൻ ഏട്ടന്റെ കൂടെ തന്നെ ഉണ്ടാവും..." ഞാൻ അമ്മക്ക് ഉറപ്പ് കൊടുത്തു.
"... എന്താണ് അമ്മയും മോളും തമ്മിൽ ഒരു രഹസ്യം പറച്ചിൽ..." അപ്പോഴേക്കും തേജസ് ഏട്ടൻ കടയിൽ നിന്നും തിരിച്ചെത്തി.
"... അത് girls secret. അങ്ങനെ ആണുങ്ങളോട് പറയാൻ പറ്റില്ല അല്ലെ അമ്മേ..." സപ്പോർട്ടിനും അമ്മയെയും കൂട്ടുപിടിച്ചു.
"...ഓ ഇപ്പൊ നിങ്ങൾ അമ്മയും മോളും ഒന്ന് നമ്മൾ പുറത്ത്..."
എന്റെ ജീവിതത്തിലെ നല്ല ദിനങ്ങളിൽ ഒന്നായിരുന്നു ഇന്ന്. തേജസ് ഏട്ടന്റെ വീടും അമ്മയെയും എനിക്ക് നല്ലപോലെ ഇഷ്ട്ടായി. വൈകുന്നേരം വരെ ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു. അമ്മ ഉച്ചക്ക്ചോർ തന്നു സ്നേഹത്തോടെ എനിക്ക് തല കെട്ടി തന്നു. പിന്നെ തേജസ് ഏട്ടന്റെ കൊച്ചിലത്തെ കൊറേ കുറുമ്പുകളും പറഞ്ഞു തന്നു. വയറും മനസും നിറഞ്ഞാണ് ഞാൻ വീട്ടിൽ പോയത്.
"... Helo തനുകുട്ടി എന്നാ ചെയ്യാ..." രാത്രി മാമന്റെ വീട്ടിൽ ചുമ്മാ നിന്നപ്പോ തനുവിനെ വിളിച്ചത.
"...എന്ത് ചെയ്യാൻ ഉറങ്ങാൻ പോവാ..."
"...ഇത്ര നേരത്തെയോ..." സമയം നോക്കിയപ്പോ 8 മണി ആയതേ ഉള്ളു.
"...ഇവിടെ ആരും ഇല്ല അതോണ്ട് ആന്റി പറഞ്ഞു നേരത്തെ കഴിച്ചിട്ട് കിടക്കാൻ..."
"...അങ്കിളും ആന്റിയും എവിടെ പോയി..."
"...ഓ ആന്റിയുടെ ബന്ധത്തിൽ ആരുടെയോ കല്യാണം. എന്നെ വിളിച്ചതാ എനിക്ക് പോവാൻ താല്പര്യം ഇല്ല..."
"... എപ്പോഴാ പോയത്..."
"...നാളെയ കല്യാണം ഇന്ന് വൈകിട്ട് പോയി നാളെ വൈകുനേരം ആവുമ്പോൾ വരും..."
ബൈ പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തെങ്കിലും ഇവിടെ ഇരുന്നിട്ട് എനിക്ക് ഇരിപ്പ് ഉറച്ചില്ല. മാമനോടും അമ്മയോടും
💬 Comments
View all comments