0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

ചെറിയൊരു കള്ളം പറഞ്ഞ് ബൈക്ക് എടുത്ത് ഇറങ്ങി. തനുവിന്റെ വീടിന് മുന്നിൽ എത്തിയപ്പോ അവളുടെ റൂമിൽ വെട്ടം കണ്ടു. ബാക്കി എല്ലാ റൂമിലും ഇരുട്ടാണ്. സമയം കളയാതെ ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി മതിലും ചാടി നേരെ ബാൽക്കണിയിലേക്ക് വലിഞ്ഞു കയറി. അവളുടെ മുറിയിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങുന്ന ഗ്ലാസ്‌ ഡോറിൽ രണ്ട് മൂന്ന് തവണ മുട്ടി.

"... ആാാ... ആരാ പുറത്ത്..." ഉള്ളിൽ നിന്നും തനുവിന്റെ പേടിച്ചരണ്ട ശബ്ദം കേൾക്കാം.

"... തനു ഇത് ഞാനാ തേജസ്‌. വാതിൽ തുറക്ക്..." വീണ്ടും വാതിലിൽ മുട്ടി ഇച്ചിരി വൈകിയെങ്കിലും വാതിൽ തുറന്നു. പതിയെ മുറിക്ക് അകത്തേക്ക് കേറിയ ഞാൻ ഒന്ന് ഞെട്ടി.

"... ഇതെന്തടി വടിയൊക്കെ ആയിട്ട്..." തല അടിച്ചു പൊട്ടിക്കാൻ നിക്കുന്ന രീതിയിൽ വടിയും പിടിച്ചോണ്ട് നിന്ന തനുവിനെ നോക്കി ഞാൻ ചോദിച്ചു.

"... ദേ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട. രാത്രി ഒറ്റക്ക് വീട്ടിൽ ഉള്ളപ്പോ ഇതുപോലെ ചോദിക്കാതെയും പറയാതെയും വന്ന് വാതിലിൽ മുട്ടിയാൽ പിന്നെ എന്ത് വേണം😡..." കൈയിലെ വടി താഴേക്ക് ഇട്ടോണ്ട് തനു പറഞ്ഞു.

"... സോറി ഞാൻ അത് ആലോചിച്ചില്ല..."

"... ഏട്ടനോട് ഞാൻ പറഞ്ഞത് അല്ലെ ഇവിടെ ആരും ഇല്ലന്ന്. പിന്നെ എന്തിനാ എന്നെ ഇങ്ങനെ പഠിപ്പിച്ചേ..."

"... സത്യമായിട്ടും നിന്നെ പേടിപ്പിക്കാൻ ചെയ്തത് അല്ല..." തനുവിനെ അനുനയിപ്പിക്കാൻ എന്നോണം അവളെ കെട്ടിപ്പിടിക്കാൻ നോക്കിയതാ. എന്റെ കൈ തട്ടിമറ്റി കട്ടിലിൽ പോയി ഇരുന്നു.

"...ഏട്ടന് അറിയോ ഞാൻ എന്ത്മാത്രം പേടിച്ചെന്ന്. വാതിലിൽ മുട്ട് കേട്ടപ്പോ ആദ്യം കരുതി

💬 Comments

View all comments