Chapter Title : തേജാത്മികം 4 [Nishinoya]
പെരുമാറും എന്ന് ഞാൻ കരുതിയില്ല..."
"... ശേ നീ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കാണോ. ഞാൻ അത് അപ്പോഴേ വിട്ടു..."
"... എന്നാലും ഞാൻ കാരണം..."
"... ഒരു എന്നാലും ഇല്ല. നിന്റെ അച്ഛനെ പറ്റി എനിക്ക് അറിയാവുന്നത് അല്ലെ അതുകൊണ്ട് നീ അത് വിട്. എന്നിട്ട് ഇപ്പൊ ക്ലാസ്സിൽ പോവാൻ നോക്ക്..." അത് പറഞ്ഞ് ദേവൂനെ സന്തോഷത്തോടെ ക്ലാസ്സിൽ പറഞ്ഞു വിട്ടു.
"... എന്താ ഏട്ടാ സംഭവം. എന്തിനാ ദേവു സോറി പറഞ്ഞെ..." പൊട്ടൻ ആട്ടം കണ്ടപോലെ ഞങ്ങൾ പറയുന്നത് മുഴുവൻ കേൾക്കായിരുന്നു തനു. ദേവു പോയതും അവൾ കാര്യം തിരക്കി. ഞാൻ ഇന്നലെ നടന്നത് എല്ലാം അവളോട് പറഞ്ഞു.
"... ദേവൂന്റെ അച്ഛൻ എന്തിനാ ഏട്ടനോട് അങ്ങനെ പറഞ്ഞെ. സത്യത്തിൽ ഏട്ടൻ അവളെ സഹായിക്കുക അല്ലെ ചെയ്തേ..." സംശയത്തോടെ തനു ചോദിച്ചു.
"...അവളുടെ അച്ഛന്റെ വിചാരം ഞാൻ അവളെ നിർബന്ധിച്ച് സമരത്തിന് കൊണ്ട് പോയെന്ന..."
"... എന്നാപ്പിന്നെ ഏട്ടന് പറഞ്ഞ പോരായിരുന്നോ അവളായിട്ട് വന്നതാ ഏട്ടൻ കൊണ്ട് പോയത് അല്ലെന്ന്..."
"...പറഞ്ഞിട്ട് കാര്യം ഇല്ലടി ദേവൂന്റെ അച്ഛൻ ഇപ്പോഴും ജീവിക്കുന്നത് 90 കാലഘട്ടത്തില..."ഞാൻ എന്താ പറഞ്ഞത് എന്ന് മനസ്സിലാവാതെ തനു എന്നെ ഉറ്റുനോക്കി.
"...അതായത് രമണ ദേവൂന്റെ കുടുംബക്കാരെ വച്ച് നോക്കുമ്പോൾ ജാതിയിലും പണത്തിലും ഞങ്ങൾ താഴ്ന്നവർ ആണ്. അവർ ആണെങ്കിൽ നാട്ടുപ്രമാണിമാരും. കൂടാതെ എന്റെ അച്ഛൻ പാർട്ടി നേതാവ് ആയത് കൊണ്ട് തന്നെ പഴയ ജെൻമി സമ്പ്രദായത്തിന് എതിരെ പടനയിച്ച ആളും അപ്പൊ ആ ഒരു വേർതിരിവ് എന്നോടും ഉണ്ടാകുമല്ലോ..."
"... ഈ
💬 Comments
View all comments