0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 1.5K

കാലഘട്ടത്തിലും ഇങ്ങനെ ഉള്ളവർ ഉണ്ടോ..." അതിശയത്തോടെ തനു ചോദിച്ചു.

"... എല്ലാരും ഇല്ല ചില ആൾക്കാർ. അതിൽ ഇവളുടെ അച്ഛനും പെടും..."

"...പിന്നെ എന്തിനാ ഏട്ടൻ ഇവരോടൊക്കെ കൂട്ട് കൂടുന്നത്..."

"... അവരുടെ അച്ഛൻ അങ്ങനെ ആണെന്ന് കരുതി ഞാൻ എന്തിനാ ഇവരോട് പിണങ്ങുന്നേ. ദേവനും ദേവുവിനും പിന്നെ അവരുടെ അമ്മയ്ക്കും എന്നെ വല്യ കാര്യാ. അപ്പൊ ഞാൻ അവരെ നോക്കിയാൽ പോരെ..."

"...ഓഹ്. ഏട്ടൻ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാവുന്നില്ല ഞാൻ ക്ലാസ്സിൽ പോവാ..." തനു ക്ലാസ്സിലേക്ക് പോകുന്നതും നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു.

ഈ വർഷത്തെ ജില്ലാ കലോത്സവം ഞങ്ങടെ കോളേജിൽ വച്ച് നടത്താൻ ആണ് തീരുമാനം ആയത്. ഞങ്ങൾ എല്ലാം അതിന്റെ ആവേശത്തിൽ ആയിരുന്നു. മറ്റു കോളേജിലെ അറിയാവുന്നതും അറിയാത്തവരുമായി ഒരുപാട് പേർ വന്നിട്ടുണ്ട് എല്ലാത്തിനും ഒത്താശക്കായി ഞങ്ങളും കൂടെ ഉണ്ട്. തനു ഏതൊക്കെയോ ഗ്രൂപ്പ്‌ സോങ്ങിന് ഉണ്ട് ദേവു ആണെങ്കിൽ നൃത്തത്തിനും. നമുക്ക് പിന്നെ കലാപരമായി വലിയ കഴിവ് ഇല്ലാത്തത് കൊണ്ട് ആ വഴിക്ക് പോകേണ്ടതെ ഇല്ല. ഗ്രൂപ്പ്‌ സോങ്ങിന് തനുവിന്റെ ഗ്രൂപ്പിന് സെക്കന്റ്‌ കിട്ടി. ഇന്നാണ് ദേവൂന്റെ ഭാരതനാട്യം.

"... ഏട്ടാ എങ്ങനെ ഉണ്ട്..." മേക്കപ്പും ഡ്രസ്സ്‌ ഒക്കെ ചെയ്ത് വന്ന ദേവു എന്നോട് ചോദിച്ചു.

"... ആരാ മനസ്സിലായില്ലല്ലോ..." ചിരി ഉള്ളിൽ ഒളുപ്പിച്ച് ഞാൻ ചോദിച്ചു.

"... ഏട്ടാ ഞാന ഇത് ദേവു..." മുഖം വലിച്ചുകേറ്റി ദേവു പറഞ്ഞു.

"... ങേ ദേവു ആയിരുന്നോ. ഞാൻ വിചാരിച്ചു വേറെ നല്ല പിള്ളേർ വല്ലതും

💬 Comments

View all comments