Chapter Title : തേജാത്മികം 4 [Nishinoya]
എനിക്ക് വേണ്ടത് ആ ചുവന്ന ഷർട്ട് ഇട്ട പരനാറിയെ ആയിരുന്നു. നിലത്ത് വീണുകിടന്ന അവന്റെ നെഞ്ചിലേക്ക് ഇരുന്ന് മുഖത്ത് എന്റെ എല്ലാ ശക്തിയും എടുത്ത് ഇടിച്ചു. അഞ്ചാറു ഇടി കൊടുത്തപ്പോഴേക്കും അവന്റെ രണ്ട് കൂട്ടുകാർ പിന്നിൽ നിന്നും വന്ന് എന്റെ രണ്ട് കൈയിലും ലോക്ക് ഇട്ട് അവന്റെ ദേഹത്ത് നിന്നും എഴുനേൽപ്പിച്ചു. എന്നെ ലോക്ക് ചെയ്ത ധൈര്യത്തിൽ നിലത്ത് നിന്ന് എഴുനേറ്റ് ഇടിക്കാനായി കൈ ഓങ്ങി വന്ന റെഡ് ഷർട്ട് കാരനെ ലോക്ക് ചെയ്തവരെ താങ്ങി ചാടി ചവിട്ടി. അപ്പോഴേക്കും അജു വന്ന് എന്റെ ഒരു കൈയിൽ ലോക്ക് ഇട്ടവനെ ഇടിച്ചു അവനെ കൊണ്ട് കൊണ്ട് പോയി. വലത്തേ കൈ ഫ്രീ ആയതും ഇടത്തെ കൈയിൽ പിടിച്ചവനെ സൈഡിലേക്ക് നിർത്തി അടി വയർ നോക്കി ഒന്ന് കൊടുത്തു അപ്പോഴേ വയറ്റിൽ കൈവച്ച് അവൻ കുനിഞ്ഞു. കുനിഞ്ഞു നിന്നവന്റെ മുഖത്ത് നോക്കി മുട്ട് കാൽ മടക്കി ഒരിടി. അവൻ പിന്നിലേക്ക് വീണു. പെട്ടെന്ന് എനിക്ക് പിന്നിൽ നിന്നും ശക്തിയായി ഒരു അടികിട്ടി. തിരിഞ്ഞു നോക്കിയപ്പോ കൈയിൽ ഒടിഞ്ഞ കസേരയുമായി നിക്കുന്ന റെഡ് ഷർട്ട്‌കാരൻ. അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും ആൾക്കാർ കൂടിയിരുന്നു. അവൻ ആ കസേരയുടെ ബാക്കി ഭാഗവുമായി ഒരു സൈഡിൽ നിന്നും വീശിയപ്പോ അതിന്റെ അടിയിലൂടെ കുനിഞ്ഞ് മാറി വാരിയെല്ലിന്റെ സൈഡിലായി നല്ലൊരു പഞ്ച് കൊടുത്തു. വേദനയിൽ അവൻ ഒന്ന് അലറി തിരിഞ്ഞു വീണ്ടും ഇപ്പുറത്തെ സൈഡിൽ നിന്നും അതെ നീക്കം നേരത്തെ ചെയ്തപോലെ അവന്റെ ഇപ്പോരത്തെ വാരിയെല്ലിനും ശക്തിയിൽ ഒരു പഞ്ച്. അവന്റെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ
💬 Comments
View all comments