Chapter Title : തേജാത്മികം 4 [Nishinoya]
വന്ന് എന്നെ ചവിട്ടി മാറ്റി. ഞാൻ നേരെ ചെന്ന് വീണത് ആരെയോ ഇടിച്ച് ഇഞ്ചപരുവം ആക്കുന്ന അജുവിന്റെ കാലിൽ. അജു ആണെങ്കിൽ എന്നെക്കണ്ടതും പുച്ഛത്തോടെ എന്തുവാടെ എന്നൊരു ആക്ഷൻ 😒.
"...പിന്നിൽ നിന്നും വന്ന് ഇടിച്ചാൽ എന്ത് ചെയ്യാനാടാ കോപ്പേ..." അപ്പോഴേക്കും അജു എന്റെ കൈയിൽ പിടിച്ച് എഴുനേൽപ്പിച്ചു.
റെഡ് ഷർട്ട് ഇട്ട പയ്യനും കൂടെ ഉള്ളവനും അലറിക്കൊണ്ട് ഞങ്ങൾക്ക് അരികിലേക്ക് ഓടി വന്നു. അജുവും ഞാനും മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ച് അവരുടെ വരവിനായി കത്തുനിന്നു. റെഡ് ഷർട്ട് ഇട്ടവൻ ഓടി വന്ന് തല്ലാനായി വലത്തേ കൈ ഓങ്ങിയതും ഇടത്തെ കൈകൊണ്ട് ഞാൻ ആ കൈപിടിച്ച് വച്ച് . എന്നിട്ട് എന്റെ വലത്തേ കൈ കൊണ്ട് അവന്റെ ചെവിക്കല്ല് നോക്കി നിർത്താതെ അടിച്ചോണ്ട് ഇരുന്നു.
"...ഈ കൈ കൊണ്ട് അല്ലെ നി ദേവൂനെ തൊട്ടത്..." അതു ചോദിച്ചുകൊണ്ട് അവന്റെ വലത്തേ കൈ ഞാൻ എന്റെ രണ്ട് കൈ ഉപയോഗിച്ച് കറക്കി ഒടിച്ചു. അവൻ വേദനയിൽ അലറി വിളിച്ചു.
അപ്പോഴേക്കും മറ്റേ പയ്യനെ ഇടിച്ചു മട്ടമാക്കിയ ശേഷം അജുവും വന്ന് അവന്റെ മുതുകിൽ ചവിട്ടി. ആ ഫോഴ്സിൽ ഞാൻ അവന്റെ കൈയിൽ പിടിച്ച് എനിക്ക് ചുറ്റും കറക്കി എന്റെയും അജുവിന്റെയും നേർക്ക് നിർത്തി ഒരേസമയം അജുവും ഞാനും അവനെ രണ്ട് നെഞ്ചിലായി ചാടി ചവിട്ടി. ചവിട്ട് കൊണ്ടാവൻ പിന്നിലുള്ള കസേരയിലായി ചെന്ന് വീണു. അവനെ നോക്കിയപ്പോ വായിൽ നിന്നും മൂക്കിൽ നിന്നൊക്കെ ചോര വരുന്നുണ്ട്. അവന്റെ ഒപ്പം ഉള്ളവരെ എല്ലാം എന്റെ കൂട്ടുകാർ ഒരു സ്ഥലത്ത്
💬 Comments
View all comments