Chapter Title : തേജാത്മികം 4 [Nishinoya]
ഇടിച്ചു കൂട്ടി ഇട്ടിരുന്നു.
"...ഇനി ഏതേലും പെണ്ണിന് മേൽ നിന്റെ കൈ തോട്ടാൽ ഉണ്ടല്ലോ. പിന്നെ നിന്റെ ഈ പിഴച്ച നാവുകൊണ്ട് ഏതേലും പെണ്ണിന് നീ വില പറഞ്ഞു എന്ന് അറിഞ്ഞാൽ ആ നാവ് ഞാൻ പിഴുതെടുക്കും കേട്ടോടാ..." അവന്റെ ഷർട്ടിൽ കുത്തിപിടിച്ച് അത്രയും പറഞ്ഞ ശേഷം ഞാനും അജുവും തിരിച്ചു പോകാൻ ഒരുങ്ങി.
"...ടാ ഇത് ഇവിടം കൊണ്ട് അവസാനിച്ചു എന്ന് നീ കരുതേണ്ട. ഈ നിരഞ്ജൻ ആരാണെന്ന് നിനക്ക് ശെരിക്കും അറിയില്ല..." വായിലെ ചോര തുപ്പി കൊണ്ട് അവൻ വെല്ലുവിളിച്ചു.
"... ഇവനെ കൊണ്ട്..." അതും പറഞ്ഞോണ്ട് കസേരയിൽ ഇരുന്നവന്റെ നെഞ്ചിൻകൂട് നോക്കി ആഞ്ഞു ചവിട്ടി. അവൻ കസേരയും കൊണ്ട് പിന്നിലേക്ക് വീണു വീഴുന്ന കൂട്ടത്തിൽ സ്റ്റേജിന്റെ തൂണിലും തലയിടിച്ച് ചെക്കന്റെ ബോധം പോയി.
"... മതിയെടാ അവന്റെ ബോധം ഒക്കെ പോയി..." വീണ്ടും ഇടിക്കാൻ പോയ എന്നെ അജു തടഞ്ഞു തിരിച്ച് ദേവൂന്റെ അടുത്തേക്ക് പോയി.
കലോത്സവത്തിന് വന്നവർക്ക് ഇവനെ കുറിച്ച് അത്ര നല്ല അഭിപ്രായം ഒന്നും അല്ല പ്രത്യേകിച്ച് പെൺപിള്ളേർക്ക്. അതുകൊണ്ട് തന്നെ അവനിട്ടു രണ്ടെണ്ണം കൊടുക്കണം എന്നായിരുന്നു എല്ലാരുടെയും ആഗ്രഹം. പക്ഷെ സംഗതി പോലീസ് കേസ് ആയി. എന്നെയും അജുവിനെയും ഉൾപ്പെടെ അറേഴു പേർക്ക് എതിരെ കേസ് എടുത്തു. ഇത് ചെറിയൊരു വാക്ക് തർക്കത്തിൽ നിന്നും ഉണ്ടായ അടിപിടി ആണെന്നെ പുറത്തു വന്നോളൂ ദേവൂന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു അതിന് കാരണവും ഉണ്ടായിരുന്നു. ദേവൂന്റെ അച്ഛൻ ഈ വിഷയം എങ്ങാനും അറിഞ്ഞാൽ ഒരുപക്ഷെ ദേവൂന്റെ പഠിപ്പ്
💬 Comments
View all comments