Chapter Title : തേജാത്മികം 4 [Nishinoya]
തന്നെ മുടക്കും. ദേവനോട് പറയാന്നു വിചാരിച്ചതാ പക്ഷെ ദേവു സമ്മതിച്ചില്ല. അതുകൊണ്ട് ഈ വിഷയം ഞങ്ങളിൽ തന്നെ ഒതുങ്ങി. ആ പിന്നെ പോലീസ് കേസ് എടുത്തെങ്കിലും ഇടികൊണ്ട ടീംസ് കേസ് ഇല്ലന്ന് പറഞ്ഞ് ഒഴിവായി. അതുകൊണ്ട് ഞങ്ങളും സേഫ്. എന്നാലും എന്തായിരിക്കും പരാതി പിൻവലിക്കാൻ കാരണം 🧐. ആഹ് എന്ത് കോപ്പ ആവട്ടെ നമുക്ക് നമ്മുടെ കാര്യം.
"...കോളേജ് കഴിഞ്ഞല്ലൊ ഇനി എന്താ ഇന്ദുച്ചൂടന്റെ future plan... "കോളേജിലെ എന്റെ അവസാന പരീക്ഷയും എഴുതി കഴിഞ്ഞ് ഞങ്ങളുടെ സ്ഥിരം ബീച്ചിൽ ഇരിക്കുമ്പോഴാണ് തനു ആ ചോദ്യം ചോദിക്കുന്നത്.
"... Future plan എന്താന്ന് ചോദിച്ചാൽ എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തണം എന്നിട്ട് എന്റെ ഈ കാന്താരിയെ കല്യാണം കഴിച്ചു കൂടെ കൂട്ടണം..." തനുവിനെ എന്നോട് ചേർത്ത് ഇരുത്തി.
"... അപ്പൊ ചേട്ടൻ ഇനി പഠിക്കുന്നില്ലേ..." സംശയത്തോടെ തനു ചോദിച്ചു.
"...പഠിച്ച പഠിപ്പ് ഒക്കെ മതി. ഇനിയും പഠിക്കാൻ പോയ എന്റെ തനുകുട്ടിയെ വേറെ ചെക്കന്മാർ കെട്ടികൊണ്ട് പോവും..."
"... അയ്യടാ..." തനു പുഞ്ചിരിയോടെ എന്റെ കവിളിൽ ഉമ്മ തന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോ മാമൻ വിളിച്ചു. വൈകിട്ട് വർക്ക്‌ഷോപ്പിൽ ചെല്ലാൻ. ഞാൻ ചെല്ലാം എന്ന് ഉറപ്പും നൽകി.
"... ഏട്ടന് മാമനെ വല്യ കാര്യം ആണല്ലേ..." ആകാംഷയോടെ തനു ചോദിച്ചു.
"...അത് എന്താന്ന് അറിയോ. മാമൻ ചെറുപ്പം മുതലേ വർക്ക്ഷോപ്പ് പണിക്ക് ഇറങ്ങിയത. പല വർക്ഷോപ്പിലും മാറി മാറി പണി ചെയ്തു അങ്ങനെ ഒരു വർക്ക്‌ഷോപ്പിൽ വച്ച എന്റെ അച്ഛനെ മാമൻ കാണുന്നത്. പിന്നെ രണ്ടുപേരും
💬 Comments
View all comments