Chapter Title : തേജാത്മികം 4 [Nishinoya]
എന്നാ ശെരി നിന്റെ കാര്യങ്ങൾ നടക്കട്ടെ..." തനു എന്തിനാ എന്നോട് കള്ളം പറയുന്നത് എന്ന് ഒട്ടും മനസ്സിലാവുന്നില്ല അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പിന്നെ കേട്ട ആണിന്റെ സൗണ്ട്. ഞാൻ കടുകേറി ചിന്തിക്കാൻ തുടങ്ങി.
അതിനുശേഷം പതിയെ തനു പൂർണമായും എന്നെ വിളിക്കാതായി. ഞാൻ വിളിച്ചാൽ എടുക്കത്തില്ല എടുത്താൽ തന്നെ ഓരോ ഒഴിവുകേട് പറഞ്ഞ് ഫോൺ കട്ട് ആക്കും. ഇതിനിടയിൽ ഞാൻ നല്ലൊരു ജോലിക്കായി നെട്ടോട്ടം ഓടുകയായിരുന്നു. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം തനു വിളിച്ചിട്ട് നാളെ ഒരു കോഫി ഷോപ്പിൽ മീറ്റ് ചെയ്യാം എന്ന് പറഞ്ഞു ഞാനും ഓക്കേ പറഞ്ഞു.
ഞാൻ പിറ്റേന്ന് കോഫി ഷോപ്പിൽ എത്തുമ്പോൾ തനു അവിടെ ഉണ്ടായിരുന്നു. പക്ഷെ ഞാൻ ഇതുവരെ കണ്ട തനു ആയിരുന്നില്ല. ഏറെ നാൾക്ക് ശേഷം കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു അവൾ വല്ലാതെ മെലിഞ്ഞപോലെ തോന്നി. മോഡേൺ ഡ്രസ്സ് ധരിച്ച് കാലിൻ മേൽ കാൽ കയറ്റിവെച്ചാണ് ഇരിക്കുന്നത്. അവൾ ഇതുവരെ ഇങ്ങനെ ഒരു ഡ്രസ്സ് ധരിച്ച് ഞാൻ കണ്ടിട്ടില്ല കൂടെ മുഖത്ത് ഒരു സൺഗ്ലാസ് ഉണ്ട്. ഞാൻ അവളുടെ ടേബിളിൽ ഇരുന്നു.
"... കുടിക്കാൻ കോഫി പറയട്ടെ..." ഞാൻ അതിന് മൂളിയതും അവൾ ഓഡർ ചെയ്തു. ശേഷം അവൾ ഫോണിൽ തന്നെ നോക്കി എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു.ഒരു അപരിചിതനെന്ന പോലെയാണ് എന്നോടുള്ള പെരുമാറ്റം .
"... എന്താ കാണണം എന്ന് പറഞ്ഞത്..." ഞാൻ നേരെ വിഷയത്തിലേക്ക് കടന്നു. തനു ഫോൺ ടേബിളിൽ വച്ച് എന്നോട് സംസാരിക്കാൻ തുടങ്ങി.
"...നമ്മുടെ റിലേഷൻ അത് ശെരിയാവും എന്ന് എനിക്ക്
💬 Comments
View all comments