0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 1.5K

തോന്നുന്നില്ല. So lets breakup..."

ആ വാക്കുകൾ കേട്ട് ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി. ചങ്ക് പട പടാന്ന് ഇടിക്കാൻ തുടങ്ങി. തല കറങ്ങുന്നപോലെ. എത്ര സിമ്പിൾ ആയിട്ട അവൾ ഇത് പറഞ്ഞത്.

"... ബ്രേക്കപ്പോ...? പിരിയാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായേ..." തകർന്ന മനസ്സോടെ ഞാൻ ചോദിച്ചു.

"... നമ്മുടെ ജീവിത സാഹചര്യങ്ങളും കുടുംബക്കാരും ഒന്നും സെറ്റ് ആവില്ല.മാത്രവുമല്ല എന്റെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിക്കില്ല..."

"...തനു ഇപ്പോഴാണോ നീ ഇതേ പറ്റി ചിന്തിക്കുന്നേ. നിനക്ക് അറിയാലോ ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നെന്ന്. നിന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ വേണ്ട. ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം..."

"... What എന്താ പറഞ്ഞെ നിങ്ങൾ എന്നെ പൊന്നുപോലെ നോക്കുവെന്നോ 😏..." ചെറിയൊരു പുച്ഛത്തോടെ അവൾ ചോദിച്ചു.

"... ശെരി സമ്മതിച്ചു ഞാൻ എന്റെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച തന്നോടൊപ്പം വരാം. എന്നെ എങ്ങനെ പോറ്റും തനിക്ക് സ്വന്തമായി നല്ലൊരു ജോലി ഉണ്ടോ. കേറികിടക്കാൻ നല്ലൊരു വീട് ഉണ്ടോ..."

"... ജോലി ഉടനെ ശെരിയാവും തനു. വീട്... വീട് അത് ഉണ്ടല്ലോ..." ആവേശത്തോടെ ഞാൻ പറഞ്ഞു.

"... കോളേജ് കഴിഞ്ഞിട്ട് ഒരു കൊല്ലം ആയില്ലേ ഇതുവരെ കിട്ടാത്ത ജോലി ഇനി എവിടന്ന് കിട്ടാനാ. പിന്നെ വീടിന്റെ കാര്യം ആ ഓടിട്ട കുടിലാണോ താൻ പറഞ്ഞ വീട് കഷ്ട്ടം 😏..." തനു വാക്കുകൾ കൊണ്ട് എന്നെ മുറുവേൽപ്പിച്ചോണ്ട് ഇരുന്നു.

"... തനു എന്താ നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നേ. നീ എന്റെ വീട്ടിൽ വന്നത് അല്ലെ അവിടെ എല്ലാം

💬 Comments

View all comments