0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 1.5K

അടി എന്ന് എഴുതി കാണിച്ചപ്പോൾ തന്നെ കിട്ടിയ വഴിക്ക് ഓടി. എനിക്ക് അങ്ങനെ ഓടാൻ പറ്റിയില്ല..." ദേവു എന്നെ നോക്കി ചിരിച്ചു കാണിച്ചു.

"... ദാ കുടി നല്ല ക്ഷീണം കാണും. നിനക്ക് അടിയൊന്നും കിട്ടിയില്ലല്ലോ..." സോഡാ നാരങ്ങ അവൾക്ക് വേറെ നീക്കി വച്ചു ഞാൻ ചോദിച്ചു.

"... ഒന്ന് രണ്ട് അടി കിട്ടി. അത് കുഴപ്പം ഇല്ല..."

"... എന്നാ വേഗം വെള്ളം കുടിച്ചിട്ട് കിട്ടുന്ന ബസ് കേറി വീട് പിടിക്കാൻ നോക്ക്..." ഞാൻ കുടിച്ച ഗ്ലാസ്‌ കടയിലെ ചേട്ടനെ ഏൽപ്പിച്ച് പൈസ കൊടുക്കാൻ പോയി.

".. ആാാഹ്... അമ്മേ... ആാാഹ്..." വെള്ളം കുടിച്ചുകഴിഞ്ഞു എഴുനേൽക്കാൻ ശ്രെമിച്ച ദേവു നിലവിളിച്ചോണ്ട് അവിടെ തന്നെ ഇരുന്നു.

"... എന്താ എന്ത് പറ്റി..." കാലിൽ പിടിച്ച് തേങ്ങുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.

"... അത് ചേട്ടന്റെ കൂടെ ഓടി വന്നപ്പോ കാൽ മടങ്ങി എന്നാ തോന്നുന്നേ. വല്ലാത്ത വേദന..."

"...അയ്യോ. ഇനിയിപ്പോ എന്താ ചെയ്യാ. ഒരു കാര്യം ചെയ്യാം ഞാൻ പോയി ബൈക്ക് എടുത്തിട്ടു വരാം നിന്നെ ഞാൻ വീട്ടിൽ ആക്കാം..." അതിന് ദേവു സമ്മതം മൂളി.

ദേവുവിനെ അവിടെ ആക്കി ഞാൻ പോയി ബൈക്കുമായി വന്നു. ശേഷം അവളുടെ കൈക്ക് സപ്പോർട്ട് കൊടുത്ത് ശ്രദ്ധയോടെ ബൈക്കിൽ കയറ്റി നേരെ ദേവൂന്റെ വീട്ടിലേക്ക് പോയി. ബൈക്കിന്റെ സൗണ്ട് കേട്ടതും അകത്ത് നിന്നും അവളുടെ അമ്മ പുറത്തേക്ക് ഇറങ്ങി വന്നു.

"... അയ്യോ. എന്താ മോളെ പറ്റിയെ..." ബൈക്കിൽ നിന്നും ഇറങ്ങി എന്റെ സപ്പോർട്ടിൽ നടന്നു വരുന്ന ദേവൂനെ കണ്ട്

💬 Comments

View all comments