Chapter Title : തേജാത്മികം 4 [Nishinoya]
പേടിയോടെ അമ്മ ചോദിച്ചു.
"... ഒന്നും ഇല്ല അമ്മേ ചെറുതായിട്ട് കാൽ ഒന്ന് മടങ്ങിയതാ..." അമ്മയും വന്ന് ദേവുവിനെ താങ്ങി പിടിച്ചു.
"...വെറുതെ അങ്ങനെ കാൽ മടങ്ങില്ലല്ലോ. തേജസെ സത്യം പറയടാ..." അമ്മ എന്നെ ചൂഴ്ന്ന് നോക്കി.
"... അത് ഇന്ന് കോളേജിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് ഒരു പ്രകടനം ഉണ്ടായിരുന്നു അതിന്റെ ഇടക്ക് പറ്റിയതാ..." ഞാൻ ഉള്ളത് അങ്ങ് പറഞ്ഞു.
"...എന്റെ ദൈവമേ നീ സമരം വിളിക്കാൻ പോയോ😲..." നെഞ്ചിൽ കൈവച്ച് അമ്മ ദൈവത്തെ വിളിച്ചു.
അപ്പോഴേക്കും ഒരു പുതിയ ബെൻസ് വീടുമുറ്റത്തേക്ക് കടന്നുവന്നു. ഡ്രൈവർ സീറ്റിൽ നിന്നും മുണ്ടൊക്കെ ഉടുത്ത് രാജപ്രൗടിയിൽ ദേവൂന്റെ അച്ഛൻ ഇറങ്ങി.
"... ഇവൾ എന്താ ഇങ്ങനെ നടക്കുന്നെ..." ദേവൂന്റെ നടപ്പ് കണ്ട് ചോദിച്ചതും അമ്മ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു.
"... ടാ മോനെ ഒന്ന് ഇങ്ങ് വന്നേ..." കൈയിലെ സിഗേരറ്റ് പാക്കിൽ നിന്നും ഒരെണ്ണം എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചോണ്ട് അങ്കിൾ എന്നെ വിളിച്ചു.
"... അതെ എന്റെ മോളെ ഞാൻ കോളേജിൽ വിടുന്നത് പഠിക്കാൻ ആണ്. അല്ലാതെ കണ്ടവന്മാർക്ക് കൊടി പിടിക്കാനോ മുദ്രാവാക്യം വിളിക്കാനോ അല്ല മനസ്സിലായോ..." എന്റെ തോളിൽ കൈയിട്ട് നടന്നുകൊണ്ട് അങ്കിൾ പറഞ്ഞു.
"... അങ്കിൾ ഞാൻ..."
"... ഹ്മ്മ് ഒന്നും പറയണ്ട. ഇനി ഇതുപോലെ എന്തെങ്കിലും പരിപാടിക്ക് എന്റെ മോളെ വിളിച്ചെന്നു അറിഞ്ഞാൽ ഞാൻ സംസാരിക്കുന്ന വിധം ഇങ്ങനെ ആയിരിക്കില്ല..." സിഗേരറ്റ് പുക ഊതിവിട്ട് പുള്ളി പറഞ്ഞു.
"...മോനെ കേറി ഇരിക്കട ഞാൻ കുടിക്കാൻ വെള്ളം എടുക്കാം..." ദേവൂനെ കൊണ്ട് പൂമുഖ വാതിൽ
💬 Comments
View all comments