0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 2K

അറിഞ്ഞ് ഓടിച്ച ശേഷം തിരികെ എത്തിയതും മാമൻ എന്നെ രൂക്ഷമായി നോക്കി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ നിവർന്നു നോക്കാനുള്ള ദൈര്യം ഇല്ലായിരുന്നു. ബൈക്കും എടുത്ത് ഉള്ളിലേക്ക് പോയി ഞാൻ എന്റെ പണി തുടങ്ങി.കുറച്ചു ദിവസങ്ങൾ മാത്രമേ ഇവൻ എന്റൊപ്പം ഉണ്ടാവു അതിനാൽ ഓരോ വർക്കും നല്ല ശ്രദ്ധയോടെ ആസ്വദിച്ചാണ് ചെയ്തത്.

"... മാമ നമ്മുടെ ഈ ബൈക്കിന്റെ ഉടമസ്ഥൻ ആരാ..." വർക്ക്‌ കഴിയാറായതും ഞാൻ മാമനോട് ചോദിച്ചു.

"... നമ്മുടെ ബൈക്കോ? അതൊക്കെ എന്ന്..." മാമൻ പുച്ഛത്തോടെ ചോദിച്ചു.

"...അങ്ങനെ ഒന്നും പറയല്ലേ. മാമന് അറിയാലോ ഞാൻ എങ്ങനെയാ അതിനെ കൊണ്ട് നടന്നത് എന്ന്..."

"...തകരപാട്ട ആണെന്ന് പറഞ്ഞ് വിറ്റ് ഒഴുവാക്കിയതും നീ തന്നെയല്ലേ 😏..."

"... മാമ പ്ലീസ് എനിക്ക് അറിയാതെ പറ്റിപ്പോയത് അല്ലെ. ഇപ്പോഴത്തെ ഉടമസ്ഥൻ ആരാണെന്ന് പറയ് ഞാൻ പുള്ളിട കൈയിൽ നിന്നും വാങ്ങിക്കോളാം..." ദൈനീയമായി ഞാൻ പറഞ്ഞു.

"... തേജസേ ആ വണ്ടി ഇവിടെ പണിക്ക് വന്നതാണ് അല്ലാതെ വിൽക്കാൻ കൊണ്ട് വന്നത് അല്ല. അതുകൊണ്ട് ഭാരിച്ച കാര്യങ്ങൾ അനേഷിക്കാതെ എത്രയും പെട്ടെന്ന് അതിന്റെ പണി തീർക്കാൻ നോക്ക്..."

മാമനോട് കൂടുതൽ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായതോടെ ഞാൻ തിരിച്ചു വന്നു. എന്തായലും വർക്ക്‌ കഴിയുമ്പോൾ ബൈക്ക് എടുക്കാൻ ഉടമസ്ഥൻ വരുമല്ലോ പുള്ളിയോട് സംസാരിച്ച് എങ്ങനേലും ഇവനെ തിരിച്ച് വാങ്ങണം.ബൈക്കിന്റെ പണി തീർന്ന് കൊടുക്കാം എന്ന് വാക്ക് പറഞ്ഞ ദിവസം ഇന്നാണ്.

"...മാമൻ അല്ലെ പറഞ്ഞത് ഇന്ന് ഈ ബൈക്കിന്റെ ഉടമസ്ഥൻ ബൈക്ക് എടുക്കാൻ വരുമെന്ന്..." സൈഡ് തിരിഞ്ഞു വണ്ടിയിൽ

💬 Comments

View all comments