0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 2K

ഇരുന്ന് വിരലിൽ ബൈക്കിന്റെ താക്കോൽ ഇട്ട് കറക്കികൊണ്ട് കിച്ചു ചോദിച്ചു.

"... അതേലോ. ഓണർ വന്നിട്ടുണ്ട്..." മാമൻ പറഞ്ഞതും ആളെ കാണാനായി ഞാൻ ചുറ്റിനും കണ്ണോടിച്ചു ആരെയും കണ്ടില്ല.

"... അയ്യോ പുള്ളി വന്നോ. എന്നിട്ട് എവിടെ..." ബൈക്കിൽ നിന്നും ചാടി ഇറങ്ങി തിടുക്കത്തിൽ സീറ്റ്‌ തുടച്ചോണ്ട് കിച്ചു ചോദിച്ചു.

"...ദാ നിന്റെ മുന്നിൽ നിക്കുന്ന ഇവന ഈ ബൈക്കിന്റെ ഓണർ..." എനിക്ക് നേരെ വിരൽചൂണ്ടി മാമൻ പറഞ്ഞതും ഞാൻ ആകെ സ്തംഭിച്ചു പോയി.

"... നിനക്ക് ഇത് വെറുമൊരു ബൈക്ക് ആയിരിക്കും എനിക്ക് അങ്ങനെ അല്ല. എന്റെ കൂട്ടുകാരന്റെ പ്രാണനാ ഇത്. അങ്ങനെ ഉള്ള ഈ ബൈക്ക് നീ കള്ളുകുടിക്കാൻ വേണ്ടി വിറ്റു തുലച്ചയത്. ഇപ്പൊ ഈ ബൈക്കിന്റെ വില എന്താണെന്ന് നിനക്ക് മനസിലായികാണും എന്ന് ഉറപ്പുള്ളതുകൊണ്ട തിരികെ ഏല്പിക്കുന്നത്..." സന്തോഷവും സങ്കടവും സഹിക്കവയ്യാതെ ഞാൻ ഓടിപ്പോയി മാമനെ കെട്ടിപിടിച്ചു.

"...മാമന് ഇവനെ എവിടെന്നു കിട്ടി ഞാൻ ഒരുപാടു തിരഞ്ഞിട്ടും എനിക്ക് കിട്ടിയില്ലല്ലോ..." സങ്കടം ഒഴിഞ്ഞതും ഞാൻ ചോദിച്ചു.

"... നീ ഈ വണ്ടി വിറ്റത് കുറച്ചു വൈകിയ ഞാൻ അറിഞ്ഞേ. നീ വണ്ടി കൊടുത്ത ആളെ തിരഞ്ഞു കണ്ട്പിടിച്ചു ആയാൾ പറഞ്ഞ വിലകൊടുത്ത ഞാൻ ഈ ബൈക്ക് തിരിച്ചെടുത്തത്..."

"... എന്നിട്ട് എന്താ ഇത്രയും കാലം എന്നോട് ഇതേപറ്റി പറയാതിരുന്നത്..."

"... നീ ഈ ബൈക്ക് ഓടിക്കാൻ യോഗ്യൻ ആണെന്ന് എനിക്ക് തോന്നുമ്പോഴേ നിന്നെ ഈ വണ്ടി കാണിക്കു എന്ന് എനിക്ക് വാശി ഉണ്ടായിരുന്നു. ഇപ്പൊ അതിനുള്ള സമയം ആയെന്ന് തോന്നി..." ചെറിയ പുഞ്ചിരിയോടെ

💬 Comments

View all comments