0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 2K

മാമൻ പറഞ്ഞു. ഞാൻ പിന്നെയും മാമനെ കെട്ടിപിടിച്ചു.

"... നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നേ..." എന്താ ഇവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ വായുപൊളിച്ചു കിച്ചു ചോദിച്ചു.

"... അതൊക്കെ സമയം കിട്ടുമ്പോൾ ഇവൻ നിനക്ക് പറഞ്ഞ് തരും..." അത് പറഞ്ഞ് മാമൻ ഉള്ളിലേക്ക് പോയി. ഞാൻ ബൈക്ക് തിരികെ കിട്ടിയ സന്തോഷത്തിൽ അതുമായി ഒരു റൗണ്ടിന് പോയി.

പതിവുപോലെ വർക്ഷോപ്പിന് പക്കലുള്ള ചായക്കടയിൽ നിന്ന് ചായകുടിക്കുമ്പോഴാ മുന്നിൽ ഒരു ബസ് വന്ന് നിന്നത്. നോക്കുമ്പോൾ ബസ്സിന് ഉള്ളിൽ ദേവു.

"... എവിടെ പോവ..." കൈകൊണ്ട് ആംഗ്യം കാണിച്ച് ഞാൻ ചോദിച്ചു.

"... കോളേജ് 🙁..." കൈയിലെ ബാഗ് പൊക്കി കാണിച്ച് ദേവു പറഞ്ഞു. അപ്പോഴേക്കും ബസ് മുന്നോട്ട് എടുത്തിരുന്നു ഞാൻ കൈ വീശി റ്റാറ്റാ പറഞ്ഞു.

"... ആശാൻ വരുന്നുണ്ടോ നമുക്ക് ഒരു പടത്തിന് പോയാലോ..." ചായ കുടിക്കവേ കിച്ചു ചോദിച്ചു.

"... ഞാൻ ഒന്നും ഇല്ല. ഇവിടെ ഇപ്പോഴ് തന്നെ ഒരുപാട് പണി ഉണ്ട്. പോരാത്തതിന് ഉച്ചക്ക് ശേഷം എനിക്ക് കുറച്ചു പരിപാടി ഉണ്ട്..."

"... എന്താ ആശാനേ. വാ നമുക്ക് പോകാം..." കിച്ചു വാശി പിടിക്കാൻ തുടങ്ങി.

"... അവന്റൊപ്പം പോയിട്ട് വാടാ. എത്ര നാളാ ഈ വർഷോപ്പും വീടും മാത്രമായി കഴിയുന്നെ. പഴയ പോലെ പുറത്തേക്ക് ഒക്കെ ഇറങ്ങ്..." മാമനും കിച്ചുവിന്റെ പക്ഷം ചേർന്നു.

"...മാമ ഞാനും ഇവന്റെ കൂടെ പോയാൽ ഇവിടത്തെ പണിയൊക്കെ ആര് ചെയ്യും..." ഞാൻ ഓരോന്ന് പറഞ്ഞ് ഒഴിയാൻ നോക്കി.

"...പിന്നെ അത്രക്ക് വലിയ പണിയൊന്നും ഇവിടെ ഇല്ല.

💬 Comments

View all comments