0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 2K

വീക്നെസ് ആണെന്ന് നിങ്ങൾക്ക് അറിയാലോ 🫣). ദേവുവിനെ സാരിയിൽ ആദ്യമായിട്ട് കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു ഞാൻ അവളെത്തന്നെ നോക്കി അവിടെ ഒരു ചെയറിൽ ഇരുന്നു. ഡാൻസിന്റെ ഇടക്ക് അവൾ എന്നെ കണ്ടതും അവളുടെ മുഖം കൂടുതൽ പൂത്തുലഞ്ഞോ എന്നൊരു സംശയം. പിന്നെ ഡാൻസ് കഴിയും വരെ ഇടക്ക് ഇടക്ക് ഒളിക്കണ്ണിട്ട് എന്നെ നോക്കി പുഞ്ചിരിക്കും.

"... ചേട്ടൻ വന്നിട്ട് ഒരുപാട് സമയം ആയോ..." ഡാൻസ് കഴിഞ്ഞതും കിതച്ചോണ്ട് ഓടി വന്ന് എന്നോട് ചോദിച്ചു.

"... ഇല്ല കുറച്ചു സമയം ആയതേ ഉള്ളു. പിന്നെ ഡാൻസ് സൂപ്പർ ആയിരുന്നു കേട്ടോ..." അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു.

".. വാ ചേട്ട നമുക്ക് ഫോട്ടോ എടുക്കാൻ പോകാം..." എന്റെ കൈയിൽ പിടിച്ചു വലിച്ച ദേവൂനെ ഞാൻ തടഞ്ഞു.

"... എന്റെ പൊന്ന് ദേവു എനിക്ക് ഇവിടെ ആരെയും അറിയില്ല. ആരുടെ കല്യാണം ആണെന്ന് പോലും എനിക്ക് അറിയില്ല അതുകൊണ്ട് ഫോട്ടോ എടുക്കാൻ ഒന്നും ഞാൻ ഇല്ല..." ദേവുവിന്റെ ആ ശ്രമത്തെ ഞാൻ തടയാൻ നോക്കി.

"... ഏട്ടന് എന്നെ അറിയാലോ. തൽകാലം അത് മതി..." എന്നെയും പിടിച്ച് വലിച്ചോണ്ട് സ്റ്റേജിൽ പോയി ചെക്കനെയും പെണ്ണിനേയും പരിചയപ്പെടുത്തി കൂടെ നിർത്തി ഫോട്ടോ എടുപ്പിച്ചു. അത് കഴിഞ്ഞതും അടുത്ത പ്രശ്നം.

"...ചേട്ടൻ ഒന്നും കഴിച്ചു കാണില്ലല്ലോ. അപ്പൊ വിശക്കുന്നില്ലേ..."

അതിന് ഒന്ന് മൂളിയതും അവൾക്കും വിശക്കുന്നു എന്ന് പറഞ്ഞ് എന്നെയും കൂട്ടി നേരെ ഫുഡ്‌ കൗണ്ടഡിൽ പോയി ബൊഫെ ആയിരുന്നു. അവിടെ ചെന്ന് ഒരു ബഹളം തന്നായിരുന്നു. അത് കൊള്ളാം ഇത് കൊള്ളാം

💬 Comments

View all comments