0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 2K

എന്നൊക്കെ പറഞ്ഞ് അവിടെ ഉണ്ടായിരുന്ന എല്ലാം എന്റെ പ്ലേറ്റിൽ എടുത്ത് വച്ചു. എനിക്ക് ഒരു പൊറോട്ട വച്ച പയ്യനെ വിരട്ടി അവന്റെന്ന് മൂന്നെണ്ണം വേടിപ്പിച്ചു. തിരക്ക് കുറഞ്ഞതിനാൽ ആരും ഇല്ലാത്ത ഒരു ടേബിളിൽ എന്നെയും കൂട്ടി അവിടെ പോയി ഇരുന്നു.

"... നിന്നെ എവിടെ എല്ലാം തിരക്കി. ആരോടും പറയാതെ ഒറ്റക്ക് വന്നിരുന്ന് കഴിക്കണോ..." ചെറിയൊരു പെണ്ണ്പട ഞങ്ങൾക്ക് അരികിലേക്ക് വന്ന് ദേവുവിനോട് ചോദിച്ചു.

"... അല്ല ഇത് ആരാ..." ദേവുവിന്റെ കൂടെ ഇരിക്കുന്ന എന്നെനോക്കി അവർ ചോദിച്ചു.

"... ഇത് തേജസ്‌ ഏട്ടൻ..." ചെറു പുഞ്ചിരിയോടെ ദേവു പറഞ്ഞു.

"... ചുമ്മാതല്ല ഒരുമിച്ച് കഴിക്കാം എന്ന് പറഞ്ഞ നീ ഞങ്ങളെ വിട്ട് അവിടെന്ന് ഓടിയത്..." സംഭവം എന്താന്ന് മനസ്സിലാവാതെ ഞാൻ ആ പെൺകുട്ടിയെ നോക്കി.

"... കേട്ടോ തേജസ്‌ ഏട്ടാ. ഇന്ന് ഇവളെ കണ്ടപ്പോ തൊട്ട് കേൾക്കുന്നത എന്റെ തേജസ്‌ ഏട്ടൻ അങ്ങനെയാണ് എന്റെ തേജസ്‌ ഏട്ടൻ ഇങ്ങനെയാണ് എന്ന്. ചുരുങ്ങിയത് ഒരു നൂറു തവണ എങ്കിലും ഇവൾ ചേട്ടനെക്കുറിച്ചു പറഞ്ഞു കാണും..." അത് കേട്ടതും ദേവു പോടീ എന്ന് പറഞ്ഞ് അവളെ അടിച്ചു.

"... അയ്യോ പെണ്ണിന്റെ നാണം കണ്ടില്ലേ..."

പിന്നെ എല്ലാരുംകൂടി സങ്കം ചേർന്ന് ദേവുവിനെ കളിയാക്കുന്നത് ഒരു പൊട്ടനെപോലെ കണ്ടിരിക്കാനെ എനിക്ക് ആയോളു. കുറച്ചു സമയംകൂടി അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ അവിടെന്ന് ഇറങ്ങി.

തിരിച്ചുള്ള യാത്രയിൽ ദേവു വാ തോരാതെ ഇന്നത്തെ കല്യാണത്തെ കുറിച്ചും കൂട്ടുകാരികളെ കുറിച്ചും സംസാരിച്ചു. ഞാൻ അതെല്ലാം കേട്ട് ആസ്വദിച്ച് വണ്ടി ഒടിച്ചു. ഏകദേശം ദേവുവിന്റെ

💬 Comments

View all comments