0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 1.3K

"... ഇങ്ങനെ മിഴിച്ചു നിൽക്കാതെ പോയി പറഞ്ഞ പണി ചെയ്യാടാ 😡..." കിച്ചു മറുത്ത് ഒന്നും പറയാതെ തലകുനിച്ച് തിരിച്ചു നടന്നു. അപ്പോഴും അവന്റെ ആ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി താഴേക്ക് പതിക്കുന്നുണ്ടായൊരുന്നു.

"... തേജസേ എന്താടാ ഇത്😡..." തേജസിന്റെ വാക്കും പ്രവർത്തിയും കണ്ട മാമൻ ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് വന്നു.

"...പണിക്ക് വന്ന അത് ചെയ്യില്ല. ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ തലയിടാൻ അവന് വല്യ ഉത്സാഹമ..."

"... നിന്റെ ഇപ്പോഴത്തെ പ്രശ്നം എന്താ അത് പറയ്..." മാമന്റെ ദേഷ്യം അപ്പോഴും കുറഞ്ഞിട്ടില്ല.

"... ഇന്നലെ ഇ വണ്ടിയുടെ കീ ഞാൻ അവനെ ഏൽപ്പിച്ചതാ. ഇന്ന് ചോദിച്ചപ്പോ ഞാൻ കൊടുത്തിട്ടില്ല പോലും. പോരാത്തതിന് അവൻ അത് കണ്ട് പിടിച്ച് തരാം അതുവരെ അവന്റെ പണി ഞാൻ എടുക്കണം എന്ന്..." തേജസ്‌ അവന്റെ ഭാഗം പറഞ്ഞു.

"... ഇതാ നിന്റെ കീ. ഇന്നലെ വണ്ടിയുടെ കീ നീ ഏൽപ്പിച്ചത് അവനെ അല്ല എന്നെയ..." അത്രമാത്രം പറഞ്ഞ് പോക്കറ്റിൽ നിന്നും കീ എടുത്ത് തേജസിന്റെ ഉള്ളകൈയിൽ വെച്ചു കൊടുത്ത് മാമൻ തിരിച്ചു നടന്നു.

"... അവനെ പോലെയാ നീയും എന്റെ കീഴിൽ പണി ചെയ്ത് ഇതുവരെ എത്തിയത്. അന്നൊന്നും ഞാൻ നിന്നെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല. വന്ന വഴി മറക്കാതിരുന്നാൽ നിനക്ക് നല്ലത്..." നടക്കുന്ന വഴിക്ക് നിന്ന് മാമൻ അത്രയും പറഞ്ഞ് നടപ്പ് തുടർന്നു. താൻ ചെയ്തത് തെറ്റായിപോയോ എന്ന കുറ്റബോധത്തിൽ കൈയിലെ ചാവി മുറുക്കെ പിടിച്ചു.

എല്ലാം ദിവസവും ഉച്ചക്ക് തേജസിനെ ഊണ് കഴിക്കാൻ വിളിക്കുന്നത്

💬 Comments

View all comments