0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 1.3K

കിച്ചു ആയിരുന്നു എന്നാൽ അന്ന് ആ വിളി അവനെ തേടി എത്തിയില്ല. തേജസ്‌ വീട്ടിൽ നിന്നുള്ള പൊതിച്ചോർ എടുത്ത് എല്ലാരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്ന ഇടത്ത് എത്തിയപ്പോ കിച്ചുവിന്റെ സ്ഥാനം ഒഴിഞ്ഞു കിടന്നു.

"... കിച്ചു എവിടെ. എല്ലാം ദിവസവും അവൻ ആണെല്ലോ ആദ്യം എത്തുന്നത്..." ചോർ പൊതി തുറക്കവേ മാമൻ തിരക്കി.

"... ഞാൻ അവനെ വിളിച്ചതാ അപ്പൊ അവന് വിശപ്പില്ല അതുകൊണ്ട് കഴിക്കുന്നില്ലന്ന്..." മാമന്റെ കൈക്കാരൻ പറഞ്ഞു.

"... ഏ കിച്ചു അങ്ങനെ പറഞ്ഞോ..." മാമൻ ചോദിച്ചു.

"...ഓ അവന്റെ പ്രിയപ്പെട്ട ആശാന്റെ കൈയിൽ നിന്നും നല്ലപോലെ കിട്ടിയത് അല്ലെ അപ്പൊ വയറ് നിറഞ്ഞിട്ടുണ്ടാവും..." കൈക്കാരൻ ഇടം കണ്ണിട്ട് തേജസിനെ നോക്കി പറഞ്ഞു.

"... എന്ത് പറയാനാ ആശാനേ...ആശാനേ... എന്നും പറഞ്ഞ് ഇരുപത്തിനാൽ മണിക്കൂറും വാലിൽ തൂങ്ങി നടന്ന ചെക്കനാ. അവസാനം ആശാൻ തന്നെ അടിച്ചു പുറത്താക്കി..." കൈക്കാരന്റെ കുത്തി കുത്തിയുള്ള പറച്ചിൽ കേട്ട് തുറന്ന പൊതി അതുപോലെ മടക്കി തേജസ്‌ അവിടെന്ന് എഴുനേറ്റു.

"...നീ എന്താ കഴിക്കാൻ വരാത്തെ..." വണ്ടിയിൽ പുട്ടിയിടുന്ന കിച്ചുവിന്റെ പിന്നിൽ വന്ന് നിന്ന് തേജസ്‌ ചോദിച്ചു.

"... പണി തീർന്നിട്ടില്ല. തീരുമ്പോൾ കഴിച്ചോളാം..." തിരിഞ്ഞു നോക്കാതെ കിച്ചു തന്റെ പണിയിൽ മുഴുകി.

"... പണിയൊക്കെ കഴിച്ചിട്ട് ചെയ്യാം. വാ എഴുന്നേൽക്ക്..." തേജസ്‌ അവനെ നിർബന്ധിച്ചെങ്കിലും അവൻ എഴുനേൽക്കാൻ കൂട്ടാക്കിയില്ല.

"... ഞാൻ നിന്നെ തല്ലിയതിനുള്ള ദേഷ്യം ആണോ..." തേജസിന്റെ വാക്കുകൾ കേട്ടതും പുട്ടി ഇട്ടുകൊണ്ടിരുന്ന കിച്ചുവിന്റെ കൈകൾ സ്റ്റക്ക് ആയി.

"... എന്നോട് ക്ഷമിക്കട അന്നേരത്തെ ദേഷ്യത്തിന്റെ പുറത്ത്

💬 Comments

View all comments