Chapter Title : തേജാത്മികം 7 [Nishinoya]
കാണാതെ പോവില്ല എന്ന വാശിയില ചേച്ചി..."
"... അത് സാരമില്ല. കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലാതാവുമ്പോൾ അവൾ പൊക്കോളും..." കിച്ചു പിന്നെ ഒന്നും മിണ്ടാതെ അവന്റെ പണി ചെയ്യാൻ പോയി.
പണി തിരക്ക് കാരണം തേജസിന് അന്ന് ഉച്ചക്ക് ആഹാരം കഴിക്കാൻ പറ്റിയില്ല. ഉച്ചക്ക് രണ്ട് മണിയായപ്പോ വെള്ളം കുടിക്കാൻ വന്നപ്പോ ഷോപ്പിൽ ദേവു ഇരിക്കുന്നത് കണ്ടു അപ്പൊ തന്നെ അവൻ കിച്ചുവിനെ വിളിപ്പിച്ചു.
"... ടാ ദേവു ഇതുവരെ പോയില്ലേ..."
"... ഇല്ല ആശാനേ. ഞാൻ എത്രയോ പറഞ്ഞു നോക്കി പക്ഷെ ചേച്ചി കേൾക്കുന്നില്ല..."
"...ഈ പെണ്ണ്. അവൾ വല്ലതും കഴിച്ചായിരുന്നോ..."
"... ഇല്ല ആശാനേ. വന്നപ്പോ തൊട്ടുള്ള ഒറ്റ ഇതുപ്പാ ജലപാനം കഴിച്ചിട്ടില്ല. ചോർ കഴിക്കാൻ ഞാൻ വിളിച്ചതാ പക്ഷെ വരാൻ കൂട്ടാക്കിയില്ല. എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം..." ഒന്നും മനസ്സിലാവാതെ കിച്ചു ചോദിച്ചു.
"... അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. നീ ചെല്ലാൻ നോക്ക്..." കിച്ചുവിനെ പറഞ്ഞയച്ച് തേജസ് അവന്റെ പണികളിൽ മുഴുകി.
വൈകിട്ട് ആറു മണി ആയപ്പോ ഒരുവിധം സ്റ്റാഫ് എല്ലാം പോയി. അത്യാവശ്യ പണി ആയതോണ്ട് രാത്രിയിൽ തേജസ് മാത്രം അവിടെ അവശേഷിച്ചു. കിച്ചുവിന് വീട്ടിലെ എന്തോ ആവശ്യം ഉള്ളതുകൊണ്ട് അവൻ ഇച്ചിരി നേരത്തെ പോയി. ഇല്ലെങ്കിൽ അവൻ തേജസിന്റെ ഒപ്പം നിന്നേനെ. ചെയ്തോണ്ടിരുന്ന വർക്ക് പൂർത്തിയാക്കി തേജസ് ഇറങ്ങാൻ ഒരുങ്ങിയപ്പോ സമയം എട്ട് കഴിഞ്ഞിരുന്നു. ലൈറ്റ് എല്ലാം ഓഫ് ആക്കി പുറത്തേക്ക് വരുമ്പോൾ മങ്ങിയ വെട്ടത്തിൽ ഒരു രൂപം കണ്ട്. പതിയെ അത് തേജസിന്റെ അടുത്തേക്ക് വന്നു.
"...
💬 Comments
View all comments