0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 1.3K

ഏട്ടന്റെ തിരക്കെല്ലാം കഴിഞ്ഞോ..." സങ്കടത്തോടെയാണ് ദേവു അത് ചോദിച്ചത്.

"... ദേവു നീ പോയില്ലേ..." അതിശയത്തോടെ തേജസ്‌ ചോദിച്ചു.

"...ഏട്ടൻ എന്താ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാത്തെ. എന്താ എന്നിൽ നിന്നും ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ..." തേജസിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.

"... ഒരു പെണ്ണായാ ഞാൻ ആദ്യം ചേട്ടനെ പ്രൊപ്പോസ് ചെയ്തത് കൊണ്ടാണോ എന്നെ ഇങ്ങനെ ഒരു വിലയില്ലാത്തവളായി കണ്ട് അവോയ്ഡ് ചെയ്യുന്നത് 🥺..."

"...ദേവു ഈ റിലേഷൻ വർക്ഔട് ആവും എന്ന് എനിക്ക് തോന്നുന്നില്ല..."

"... അതെന്താ വർക്ക്‌ഔട്ട്‌ ആവാത്തെ. ചേട്ടന് എന്നോട് അങ്ങനെ ഒരു ഇഷ്ട്ടം തോന്നിയിട്ടില്ല എന്ന് മാത്രം പറയരുത് ഞാൻ ആ കണ്ണിൽ കണ്ടിട്ടുണ്ട് എന്നോടുള്ള പ്രണയം..." വളരെ വിഷമത്തോടെ ദേവു ചോദിചിട്ടും തേജസ്‌ മറുപടി ഒന്നും പറഞ്ഞില്ല.

"... എത്ര നാളായി ഞാൻ ഏട്ടന്റെ പിന്നാലെ നടക്കുന്നു. വീട്ടിൽ എന്നെ കെട്ടിച്ചു വിടാൻ നോക്കാണ്. എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല..." ദൈനീയ അവസ്ഥയിൽ ദേവു പറഞ്ഞു.

"... നിനക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തോ..."

"... എന്ന് വച്ചാൽ..." മനസ്സിലാവാതെ ദേവു ചോദിച്ചു.

"... വീട്ടുകാർ നിനക്ക് നല്ലത് മാത്രമേ ചെയ്യൂ. അവർ പറയുന്ന നിനക്ക് ഇഷ്ട്ടമുള്ള പയ്യനെ നീ കെട്ടിക്കോ..."

അത് കേട്ടതും ദേവു ഓടിവന്ന് തേജസിന്റെ കവിളിൽ ഒന്ന് കൊടുത്തു. ശേഷം അവന്റെ ഷർട്ടിന്റെ കുത്തിന് പിടിച്ചു പൊട്ടി കരഞ്ഞു.

"... ഞാൻ നിങ്ങളെ എന്ത് മാത്രം സ്നേഹിച്ചെന്നോ... എത്രമാത്രം വിശ്വസിച്ചെന്നോ... എന്നിട്ടും നിങ്ങൾക്ക് എന്നെ മനസ്സിലാവുന്നില്ലേ..." ദേവു വിതുമ്പി.

💬 Comments

View all comments