Chapter Title : തേജാത്മികം 7 [Nishinoya]
"...നിങ്ങൾക്ക് എന്നെ ഇഷ്ട്ടാണെന്ന് എനിക്ക് അറിയാം എന്നിട്ടും നിങ്ങൾ അത് മറയ്ക്കുന്നെങ്കിൽ അതിനൊരു കാരണം കാണും. അത് എന്താന്ന് പറ... പറ... പറ..." ദേവു കരഞ്ഞു തളർന്നു എന്നിട്ടും അവളെ ഒന്ന് അശ്വസിപ്പിക്കാനോ ചേർത്ത് പിടിക്കാനോ ആവാതെ ശീലപോലെ അങ്ങനെ നിന്നു.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസിലായിത്തോടെ. തകർന്ന മനസുമായി ദേവു അവിടെന്ന് ഇറങ്ങി.
"...ദേവു ഈ രാത്രി ഒറ്റക്ക് പോണ്ട ഞാൻ കൊണ്ട് ആക്കാം..."
"... ഞാൻ നിങ്ങളുടെ ആരും അല്ലല്ലോ പിന്നെ ഞാൻ ചത്താലും ജീവിച്ചാലും നിങ്ങൾക്ക് എന്താ ചേതം..."
തന്നിൽ നിന്നും നടന്നകലുന്ന ദേവുവിന്റെ പിന്നാലെ തേജസ് ഓടി. അവളെ ഒറ്റക്ക് വിടാൻ മനസ് ഇല്ലാത്തത് കൊണ്ട് ബസിൽ കയറി വീട് എത്തുവരെ കുറച്ചു ഡിസ്റ്റൻസിൽ തേജസ് അവളെ പിന്തുടർന്ന്.
ആഴ്ചകൾ കടന്നു പോയി അതിനു ശേഷം ദേവു തേജസിനെ വിളിക്കനോ കാണാനോ കൂട്ടാക്കിയില്ല. ഈ ദിവസങ്ങളിൽ ദേവു എന്നാ വികാരം അവനെ വേട്ടയാടികൊണ്ടിരുന്നു. ഇടക്ക് ഒരു ദിവസം ദേവൻ തേജസിനെ വിളിച്ച് അവന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോനുമായി ദേവുവിന്റെ കല്യാണം ഉറപ്പിച്ചെന്നും നിച്ഛയത്തിന് മുന്നിൽ തന്നെ തേജസ് ഉണ്ടാവണം എന്നും പറഞ്ഞു. ദേവുവിന്റെ കല്യാണം ഉറപ്പിച്ചെന്ന് അറിഞ്ഞതും തേജസിന് വല്ലാത്ത അസ്വസ്ഥത തോന്നി.
"...ആശാനേ നാളെയല്ലേ ദേവു ചേച്ചിയുടെ നിച്ഛയം..." പണി ചെയ്തോണ്ടിരുന്ന ഞാൻ ഒന്ന് മൂളി.
"... നമുക്ക് നാളെ അങ്ങോട്ട് പോണ്ടേ..."
"... ഞാൻ ഇല്ലടാ..." എനിക്ക് അങ്ങോട്ട് പോകാൻ തോന്നുന്നില്ല... "
"... നമ്മുടെ ദേവു ചേച്ചിടെ നിച്ഛയം അല്ലെ. പോരാത്തതിന് ദേവേട്ടൻ ചെല്ലാൻ
💬 Comments
View all comments