0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 1.3K

ഓരോ ഇടിയിലും ഈ കല്യാണം നടക്കാനുള്ള സാധ്യത കൂടും..." വീടിന്റെ ഉമ്മറത്ത് നിൽക്കുന്ന ദേവൂന്റെ അച്ഛനെ നോക്കി നിരഞ്ജൻ പറഞ്ഞു. അത് കേട്ടതും ഞാൻ കൈകൾ ലൂസ് ആക്കി.

"...ആഹാ എനിക്ക് നിന്നെ നല്ലപോലെ ബോധിച്ചു. ഞാൻ ഉദ്ദേശിച്ചത് എല്ലാം നിനക്ക് മനസിലാവുന്നുണ്ട്. ഇനി ഞാൻ പറയുന്നത് നീ ഒരു വെല്ലുവിളിയായി തന്നെ കൂട്ടിക്കോ നിന്നെക്കൊണ്ട് കഴിയുമെങ്കിൽ നീ ഈ കല്യാണം ഒന്ന് മുടക്കി കാണിക്ക് ഞാൻ കാണട്ടെ നിന്റെ ചങ്കൂറ്റം.ഇല്ലെങ്കിൽ അതെ കല്യാണ പന്തിയിൽ നിനക്ക് ഞാൻ ഒരു ഇല ഇടും അതും വടിച്ചു നക്കിയിട്ട് പൊയ്ക്കോണം😏..." എന്റെ തോളിൽ തട്ടി അത്രയും പറഞ്ഞ് അവൻ എന്റെ പക്കൽ നിന്നും നടന്നകന്നു. ഒന്നും ചെയ്യാൻ കഴിയാതെ ദേഷ്യം കടിച്ചമർത്തി ഞാൻ അവിടെത്തന്നെ നിന്നു.

ദേവന്റെ ബന്ധുക്കൾ ഏറെ സന്തോഷത്തോടെ നിരഞ്ജനെയും കൂടെ ഉള്ളവരെയും യാത്രയാക്കി. ഞാൻ ഇതിലൊന്നും പങ്കുചേരാതെ മാറിനിന്നു. എങ്കിലും പോകുന്ന വേളയിൽ വിജയി ഭാവത്തിൽ നിരഞ്ജൻ എന്നെ നോക്കാൻ മറന്നില്ല. അവർ പോയ ശേഷം ദേവന്റെ ബാക്കി ബന്ധുക്കൾക്ക് വിളമ്പി കൊടുക്കാൻ ദേവൻ എന്നെയും കിച്ചുവിനെയും കൂട്ടി. കഴിച്ചു കഴിയുന്ന വിധം ഓരോരുത്തരായി സ്ഥലം കാലിയാക്കി. അവസാനം കഴിക്കാൻ ഞാനും കിച്ചുവും ദേവനും ബാക്കിയായി.

"... മക്കളെ നിങ്ങൾ കഴിക്കുന്നില്ലേ..." ദേവന്റെ അമ്മ ഞങ്ങളോട് ചോദിച്ചു.

"... പിന്നെ കഴിക്കാതെ. ഭയങ്കര വിശപ്പ് അമ്മ വന്ന് വിളമ്പി തന്നെ..." ദേവൻ സ്നേഹത്തോടെ അമ്മയെ വിളിച്ചു.

"...ഞങ്ങളും സഹായിക്കാം അമ്മേ..." അപ്പുറത്ത് മാറിയിരുന്ന് ദേവൂനോട് സംസാരിച്ചോണ്ട് ഇരുന്ന ദേവുവിന്റെ കൂട്ടുകാരികളും ഓടി എത്തി.

ശേഷം

💬 Comments

View all comments