Chapter Title : തേജാത്മികം 7 [Nishinoya]
എല്ലാരും കൂടി ഞങ്ങൾക്ക് വിളമ്പാൻ തുടങ്ങി കൂട്ടത്തിൽ ദേവൂവും അവർക്ക് ഒപ്പം ഉണ്ടായിരുന്നു. വിളമ്പുന്നതിന്റെ ഇടക്ക് കിച്ചു ഓരോ വളിപ്പ് അടിച്ചോണ്ടിരുന്നു അമ്മയും ദേവനും പെണ്ണ് പടകളും നിർത്താതെ ചിരിച്ചോണ്ടിരുന്നു. എന്നാൽ ഞാനും ദേവൂവും മുഖരായിരുന്നു. കഴിച്ചു കഴിഞ്ഞതും ഞങ്ങൾ എല്ലാരും അടുത്തുള്ള കുള പടവിലേക്ക് പോയി. പെണ്ണ് പടക്ക് കിച്ചുവിനെ നല്ലപോലെ ബോധിച്ചു എല്ലാരും അവന് ചുറ്റുമുണ്ട്. പടവിലെ തണലുള്ള ഇടത്തായി ഞങ്ങൾ എല്ലാരും ഇരുന്നു. മറ്റുള്ളവർ കാര്യമായ എന്തോ ചർച്ചയിൽ ആയിരുന്നു ഇടക്ക് ദേവനെ അവന്റെ അച്ഛൻ വിളിച്ചതും അവൻ വീട്ടിലേക്ക് പോയി. കിച്ചു ആണെങ്കിൽ കുളം ഒന്ന് മൊത്തത്തിൽ കാണാൻ പെൺപടകളെയും കൊണ്ട് പോയി. ഇപ്പൊ ആ കുളപടവിൽ ഞാനും ദേവൂവും മാത്രം.
"... നിരഞ്ജനെ നിനക്ക് അറിയാവുന്നത് അല്ലെ പിന്നെ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചേ..." മൗനം വെടിഞ്ഞ് ഞാൻ ചോദിച്ചു.
"... സമ്മതം😏. എല്ലാർക്കും സ്വന്തം അന്തസ്സും അഭിമാനവും നേട്ടങ്ങളുമാണ് വലുത് അതിന്റെ ഇടയിൽ എന്റെ ഇഷ്ട്ടവും ഇഷ്ടക്കേടും ആര് നോക്കാൻ..." കൈയിലെ കുഞ്ഞ് കല്ലുകൾ ഓരോന്നായി കുളത്തിലേക്ക് എറിഞ്ഞ് ദേവു പറഞ്ഞു.
"... ദേവു നിന്റെ നല്ലതിന ഞാൻ പറയുന്നേ. അവന്റെ ഒപ്പം പോയാൽ നിന്റെ ജീവിതം നശിക്കും എങ്ങനേലും ഇതിൽ നിന്നും പിന്മാറാൻ നോക്ക്..."
"...ചേട്ടന്റെ ഒപ്പം അല്ലാതെ വേറെ ആരെക്കൂടെ ജീവിച്ചാലും എനിക്ക് അത് നരകം പോലെയാണ്..."
"... ദേവു പ്ലീസ് ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്..." ഞാൻ എങ്ങനേലും നിരഞ്ജന്റെ കൈയിൽ നിന്നും ദേവൂനെ രക്ഷിക്കാൻ നോക്കി.
"...എന്നോട് അത്രക്ക് സ്നേഹം ഉണ്ടെങ്കിൽ ചേട്ടൻ
💬 Comments
View all comments