Chapter Title : തേജാത്മികം 7 [Nishinoya]
വിളിച്ചു പറഞ്ഞു.
"... ഞാൻ ഒരു ഇമ്പോർട്ടന്റ് കാര്യത്തിന് പോവാ. തിരിച്ചു വന്നിട്ട് കഴിക്കാം..." ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന സമയം ഞാൻ വിളിച്ചു പറഞ്ഞു.
ഏറെ നാൾക്ക് ശേഷമാ തേജസ് ഇങ്ങനെ സന്തോഷത്തോടെ ചിരിച്ചു കാണുന്നത്. ദേവൻ എന്തായാലും എന്റെയും ദേവൂന്റെയും ആഗ്രഹത്തിന് എതിര് പറയില്ല. അല്ലെങ്കിലും ഇത്രയും നല്ല അളിയനെ അവന് വേറെ എവിടെന്നു കിട്ടാനാ അതൊക്കെ ചിന്തിക്കുമ്പോൾ ഉള്ളിൽ ഒരു കള്ളച്ചിരി തെളിഞ്ഞു. ദേവനെ കണ്ട് കാര്യങ്ങൾ പറയാനുള്ള തിടുക്കത്തിൽ അവന്റെ വീട്ടിലേക്ക് ബൈക്ക് പറപ്പിച്ച് വിട്ടു. ദേവനെ കാണാനാണ് പോകുന്നത് ആണെങ്കിലും തേജസിന്റെ മനസ് മുഴുവൻ ദേവു ആയിരുന്നു.
"... നീ ഇത് എങ്ങോട്ട..." രാവിലെ തന്നെ ഡ്രസ്സ് മാറി ഇറങ്ങുന്ന ദേവനോട് ഹാളിൽ ഇരുന്ന് tv യിലെ വാർത്ത കണ്ടിരുന്ന അവന്റെ അച്ഛൻ തിരക്കി.
"...തേജസിനെ ഒന്ന് കണ്ടിട്ട് വരാം..."
"...നീ ഒന്ന് ഇരുന്നേ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..." Tv ഓഫ് ചെയ്ത് അവന്റെ അച്ഛൻ പറഞ്ഞതും. ദേവനും അതനുസരിച്ച് പുള്ളിയുടെ മുന്നിൽ ഇരുന്നു.
"... ഉടനെ ദേവൂന്റെ കല്യാണം നടത്തണം..." അച്ഛൻ നേരെ കാര്യത്തിലേക്ക് കടന്നു.
"...ദേവൂന്റെ കല്യാണമോ. അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നേ. അവൾ പഠിക്കയല്ലേ..." ഒരു ഞെട്ടലോടെയാണ് ദേവൻ ചോദിച്ചത്.
"...പഠിപ്പ് ഒക്കെ മതി. കണ്ണിക്കണ്ട തെണ്ടി ചെക്കന്മാരുടെകൂടെ കറങ്ങി നടന്ന് കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നത് മുന്നേ കെട്ടിക്കുന്നതാ നല്ലത്..."
"... ചീത്ത പേരോ.? അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നേ..." ഒന്നും മനസ്സിലാവാതെ ദേവൻ ചോദിച്ചു.
"... എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട. നിന്റെ
💬 Comments
View all comments