0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 1.3K

അമ്പലത്തിൽ പോകാറില്ലല്ലോ..." ദേവൻ ചിന്തയിൽ ആഴ്ന്നു.

"... അതാ ഞാനും ചിന്തിച്ചെ..." പാത്രം എടുത്ത് ദോശ വിളമ്പവേ അമ്മയും അഭിപ്രായപെട്ടു.

"... ഇന്ന് എന്താ കുട്ടിയെ പതിവില്ലാതെ ഈ വഴിക്ക്..." അമ്പലത്തിലെ ശാന്തിയുടെ കൈയിൽ നിന്നും പ്രസാദം വാങ്ങുമ്പോൾ പുള്ളി തിരക്കി.

"... തിരുമേനി ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട എക്സാം എഴുതിയേക്കുവാ. അതിന്റെ ഫലം എനിക്ക് അനുകൂലം ആവണേന്ന് പ്രാർത്ഥിക്കാൻ വന്നതാ..."

"...മനസുരുകി പ്രാർത്ഥിച്ചാൽ കണ്ണൻ എല്ലാം സാധിച്ചു തരും..." ഇത്രയും പറഞ്ഞ് പുള്ളി പോയി.

"...ഭഗവാനെ കണ്ണാ നിനക്ക് അറിയാലോ തേജസ് ഏട്ടൻ ഈ കുറഞ്ഞ കാലയളവിൽ ഒരുപാട് അനുഭവിച്ചു. സ്നേഹം ഉള്ള മനുഷ്യന ഇനി ആ പാവത്തിനെ അധികം വേദനിപ്പിക്കാതെ എനിക്ക് തന്നെ തരണേ..." മിഴികൾ പൂട്ടി ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു.

"...അമ്മേ... തേജസ്‌ എവിടെ..." തേജസിന്റെ വീട്ടിലേക്ക് കേറവേ ഉമ്മറത്ത് ഇരുന്ന അമ്മയോട് ദേവൻ തിരക്കി.

"...രാവിലെ നല്ല സന്തോഷത്തിൽ ഇവിടെന്ന് പോയതാ. കുറച്ചു കഴിഞ്ഞതും വളരെ വിഷമത്തിൽ വന്ന് റൂമിൽ കേറി ഒറ്റ ഇരിപ്പ..."

"... ങേ അതിന് ഇപ്പൊ എന്താ സംഭവിച്ചെ..." കാലിലെ ഷൂസ് അഴിച്ചുകൊണ്ട് ദേവൻ ചോദിച്ചു.

"... ആ എനിക്ക് അറിയില്ല. ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. കാര്യമായി എന്തോ പറ്റിയിട്ടുണ്ട് മോൻ ഒന്ന് ചോദിച്ചുനോക്ക്..."

"... ശെരി അമ്മേ ഞാൻ ചോദിക്കാം..." അമ്മയോട് ഒന്ന് പുഞ്ചിരിച്ചു അവൻ നേരെ തേജസിന്റെ മുറിയിലേക്ക് പോയി.

"... നീ വലിയ വിഷമത്തിൽ ആണെന്നാണല്ലോ അമ്മ പറഞ്ഞെ..." ഡ്രെസ്സ് പോലും മാറാതെ ഒരുകൈ മടക്കി മുഖം മറച്ചു

💬 Comments

View all comments