Chapter Title : തേജാത്മികം 7 [Nishinoya]
കിടന്ന തേജസ് ദേവന്റെ ശബ്ദം കേട്ടതും കട്ടിലിന്റെ സൈഡിലെ ചുവരിലേക്ക് ചാരി ഇരുന്നു.
"... ഒന്നും ഇല്ലടാ ചെറിയൊരു തലവേദന..." ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് അവൻ പറഞ്ഞു.
"... ആണോ. ടാബ്ലറ്റ് വല്ലതും കഴിച്ചോ..."
"... ഏയ്യ് കുഴപ്പം ഇല്ലടാ ഒന്ന് കിടന്നാൽ മാറിക്കോളും..."
"... ആണോ. ഇന്ന് നിന്റെ കൂടെ പുറത്തേക്ക് പോവാം എന്നാ കരുതിയെ. നിനക്ക് വയ്യാത്ത സ്ഥിതിക്ക് റസ്റ്റ് എടുത്തോ..." തേജസിനെ അധികം ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ദേവൻ പോവാൻ ഒരുങ്ങി.
"... നീ രാവിലെ എന്റെ വീട്ടിൽ വന്നിരുന്നോ..." തേജസിന്റെ മുറിയുടെ വാതിൽക്കൽ എത്തിയതും ദേവൻ തിരിഞ്ഞ് അവനോട് ചോദിച്ചു.
"... ഇ... ഇല്ല... എന്താടാ..." ഒരു പതർച്ചയോടെ തേജസ് ചോദിച്ചു.
"... രാവിലെ നിന്റെ ബൈക്കിന്റെ സൗണ്ട് കേട്ടപോലെ തോന്നി അതാ ചോദിച്ചേ..." ദേവൻ ഉള്ളിലെ സംശയം പ്രകടിപ്പിച്ചു.
"... അത് നിനക്ക് തോന്നിയത് ആവും ഞാൻ രാവിലെ ഒരു കസ്റ്റമറിനെ കാണാൻ പോയതാ..." തേജസ് എങ്ങെനെയോ പറഞ്ഞൊപ്പിച്ചു. ദേവൻ അതിനൊന്ന് മൂളി പുറത്ത് അമ്മയോട് കുറച്ചു നേരം സംസാരിച്ചശേഷം മടങ്ങി.
"... അമ്പോ..ദേവു ചേച്ചി കുളിച്ച് അമ്പലത്തിലൊക്കെ പോയിട്ടാണല്ലോ വരവ്. അപ്പൊ ഇന്ന് കാക്ക മലന്ന്പറക്കും..." വർഷോപ്പിലേക്ക് എത്തിയ ദേവൂനെ കണ്ട് കിച്ചു ചോദിച്ചു.
"... പോടാ അവിടെന്ന്. നിന്റെ ആശാൻ എവിടെടാ..." കൈയിലെ പ്രസാദം കിച്ചുവിന് നേരെ നീട്ടി ദേവു ചോദിച്ചു.
"... ഓ ആശാന് രാവിലെ എന്തോ പരിപാടി ഉണ്ട് വരാൻ താമസിക്കും എന്ന് പറഞ്ഞു. ആഹാ പായസം ഒക്കെ ഉണ്ടല്ലോ... " കൈയിൽ മറ്റൊരു
💬 Comments
View all comments