0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 1.3K

ഇലയിൽ പായസം കണ്ടതും കിച്ചു അത് എടുക്കാൻ നോക്കി അപ്പൊ തന്നെ ദേവൂന്റെ വക തലക്കിട്ട് കിഴുക്കും കിട്ടി.

"... ഹാ... എന്തിനാ ചേച്ചി ഇപ്പൊ എന്നെ തല്ലിയെ..." തല തടവികൊണ്ട് കിച്ചു ചോദിച്ചു.

"... ഇതേ നിനക്ക് ഉള്ളത് അല്ല. നിന്റെ ആശാന് ഉള്ളത് ആണ്..."

"...അതിന് മാത്രം ആശാന് എന്താ ഇത്ര പ്രത്യേകത..." കിച്ചുന് പായസം കൊടുക്കാത്ത ദേഷ്യത്തിൽ അവൻ ചോദിച്ചു.

"... അതൊന്നും നീ അറിയണ്ട..." ചിറി കോട്ടികൊണ്ട് ദേവു പറഞ്ഞു.

"... എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ..." നാണം അഭിനയിച്ചുകൊണ്ട് കിച്ചു പറഞ്ഞു.

"... എന്ത് മനസ്സിലാവുന്നുണ്ട് എന്ന്..." കിച്ചുനെ ദേവു തുറിച്ചു നോക്കി.

"... ആശാനും ദേവു ചേച്ചിയും തമ്മിൽ..." ബാക്കി പറയാതെ കിച്ചു മുഖം പൊത്തി അവളെ ഒളിഞ്ഞു നോക്കി.

"... ച്ചി... പോടാ അവിടെന്ന്..." നാണത്താൽ ദേവു പൂത്തുലഞ്ഞു 🥰.

ഇനി അവിടെ നിന്നാൽ അവൻ ഓരോന്ന് കുത്തി കുത്തി ചോദിക്കും എന്ന് മനസിലായതോടെ മാമനെ കാണാൻ എന്ന വ്യാജേന അവൾ ഉള്ളിലേക്ക് കടന്നു. ഏറെ നേരം മാമനോട് ദേവു സംസാരിച്ചു എന്നാൽ ശരിക്കുള്ള ഉദ്ദേശം തേജസിനെ കാണുക എന്നത് ആയിരുന്നു. ഒരുപാട് നേരം കാത്ത് നിന്നെങ്കിലും തേജസ്‌ അങ്ങോട്ടത്തേക്ക് വന്നില്ല. ഫോൺ ആണെങ്കിൽ സ്വിച്ച്ഓഫും. വേറെ വഴിയില്ലാതെ ദേവു വീട്ടിൽ പോകാൻ ഒരുങ്ങി. ഒടുക്കം കൈയ്യിലെ പായസം കുടിക്കാനുള്ള യോഗം കിച്ചുവിലേക്ക് തന്നെ വന്നു ചേർന്നു.

"... ആശാൻ ഇന്നലെ എവിടായിരുന്നു. ഞാൻ എത്ര നേരം വിളിച്ചെന്നോ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും..."പിറ്റേന്ന് ഷോപ്പിൽ എത്തിയ

💬 Comments

View all comments