0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 1.3K

തേജസിനോട് കിച്ചു ചോദിച്ചു.

"... എന്താ കാര്യം വല്ല എമർജൻസിയും വന്നോ..."

"... ഇന്നലെ ദേവു ചേച്ചി ആശാനേ തിരക്കി വന്നിരുന്നു. ഒരുപാട് സമയം കാത്ത് നിന്നു അവസാനം ആശാനെ കാണാൻ പറ്റാതെ വിഷമിച്ച ചേച്ചി പോയെ..." എന്നാൽ ഇതിനൊന്നും വലിയ മൈൻഡ് കൊടുക്കാതെ തേജസ്‌ മൂളി കേട്ടു.

"... ആശാനേ ദേ ദേവു ചേച്ചി വിളിക്കുന്നു..." ഉച്ചക്ക് പണിക്ക് ഇടയിൽ വന്ന ദേവുവിന്റെ കാളുമായി വളരെ ആകാംഷയോടെയാണ് കിച്ചു തേജസിന്റെ അടുത്തേക്ക് വന്നത്.

"...നീ എനിക്ക് വരുന്ന ഫോണിന്റെ എണ്ണം എടുക്കാതെ പോയി പണി ചെയ്യാൻ നോക്ക്..." കിച്ചുവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി കാൾ കട്ട്‌ ആക്കി.

"... ആശാനേ ദേവു ചേച്ചി..."

"... പറയുന്നത് കേട്ടാൽ മതി. മനസ്സിലായോ..." തേജസിന്റെ മൂഡ് ശെരിയല്ല എന്ന് കണ്ടതും കിച്ചു കൂടുതൽ ഒന്നും പറയാതെ തിരിച്ചു പോയി.

തുടർന്നുള്ള ദിവസങ്ങളിൽ തേജസിന് സ്വന്തം കാര്യങ്ങളിലോ ചെയ്യുന്ന ജോലിയിലോ ഒന്നും ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല. മനസ് ആകെ ആടിഉലഞ്ഞുകൊണ്ടിരുന്നു. ദേവന്റെ വാക്കുകൾ അവന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. എപ്പോഴും ഓരോ ചിന്തയിൽ തന്നെ. അമ്മയും കിച്ചുവും മാമനും കാര്യം എന്താന്ന് ചോദിച്ചിട്ട് അവൻ ഒന്നും പറഞ്ഞില്ല. ഇതിനിടയിൽ ദേവു ഒരുപാട് തവണ അവനെ കാണാനും വിളിക്കാനും ശ്രെമിച്ചെങ്കിലും അതിൽ നിന്നെല്ലാം അവൻ ഒഴിഞ്ഞു മാറി.

"... ടാ കിച്ചു... കിച്ചു..." വളരെ തിരക്കേറിയ ദിവസം ആയിരുന്നു അന്ന്

"...എന്താ ആശാനേ വിളിച്ചേ..." ചിരിച്ച മുഖവുമായി കിച്ചു തേജസിന്റെ മുന്നിൽ പ്രത്യക്ഷപെട്ടു.

"... നിനക്ക് എന്താ ചെവി കേൾക്കില്ലേ.

💬 Comments

View all comments