Chapter Title : തേജാത്മികം 8 [Nishinoya]
കേറി നിന്നും.
"... എല്ലാരും ചേർന്ന് നിന്നെ. എന്താടാ തേജസേ നീ ചിരിക്കാത്തെ. ദേവൂ നീയും ഒന്ന് ചിരിച്ചേ..." അങ്ങനെ ദേവനെയും കിച്ചുവിനെയും എല്ലാം ഉൾപ്പെടുത്തി നിരഞ്ജൻ സെൽഫി എടുത്തു.
"...നീ നിന്റെ വാക്ക് പാലിച്ചില്ലെങ്കിലും ഞാൻ എന്റെ വാക്ക് പാലിച്ചിട്ടുണ്ട്. നിനക്ക് വേണ്ടി പന്തിയിൽ ഒരു തൂശന്നില ഇട്ടിട്ടുണ്ട് പോയി മൂക്ക്മുട്ടെ നക്കിയിട്ട് വീട്ടിൽ പോടാ..." നിരഞ്ജൻ പുച്ഛത്തോടെ എന്റെ കൈയിലേക്ക് ഫോൺ വെച്ചു. ഒന്നും മിണ്ടാനാകാതെ ദേവൂനെ നോക്കാൻ കഴിയാതെ തലകുനിച്ച് അപമാനിതനായി ഞാൻ ആ മണ്ഡപത്തിൽ നിന്നും ഇറങ്ങി.
കൺവെട്ടത്ത് നിന്നും മായും മുമ്പ് തിരിഞ്ഞ് ദേവൂനെ നോക്കി ആ വേളയിൽ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം നീറ്റലായിരുന്നു.
ഞാൻ സ്വന്തമാക്കാൻ സ്വപ്നം കണ്ടവൾ
കാലത്തിന്റെ തിരയിൽ ഒഴുകിപ്പോയി…
എന്നെ സ്വന്തമാക്കാൻ ഹൃദയം നീട്ടിയവളും
വിധിയുടെ കാറ്റിൽ വഴിതെറ്റി.
"... ആശാനേ മതിയാക്ക് ഇങ്ങനെ കുടിച്ചിട്ട് എന്ത് ചെയ്യാനാ..." അന്ന് രാത്രി ഷോപ്പിൽ തേജസ് കിച്ചുവിനെ കൊണ്ട് കുപ്പി വാങ്ങി അടി തുടങ്ങി.
"... നീ മിണ്ടാതെ ഒഴിക്കുന്നുണ്ടോ😡..."
"... ഇപ്പൊത്തന്നെ ഓവറ ഇങ്ങനെ കുടിച്ചിട്ട് ഇപ്പൊ എന്ത് കിട്ടാനാ..." കിച്ചു മുന്നിലെ കുപ്പി മാറ്റികൊണ്ട് തേജസിനോട് ചോദിച്ചു.
"... ദേവൂനെ ഞാൻ മനഃപൂർവം ആ കുഴിയിലേക്ക് തള്ളിയിട്ടില്ലെടാ. എന്നോടുള്ള ദേഷ്യം മുഴുവൻ അവൻ അവളോട് തീർക്കും..." വീണ്ടും കുടിച്ചോണ്ട് തേജസ് പറഞ്ഞു.
"... ചേച്ചിടെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം എന്തിനാ ആശാന്..."
"... വിഷമം ഉണ്ടെടാ വിഷമം ഉണ്ട്. ആരും ഇല്ലാതിരുന്ന സമയത്ത് അവളെ ഉണ്ടായിരുന്നുള്ളു എനിക്ക് ഒരു ആശ്വാസത്തിന്.
💬 Comments
View all comments