Chapter Title : തേജാത്മികം 8 [Nishinoya]
നിൽക്കുന്നില്ല ചേട്ട. ഒരു ഹോസ്പിറ്റൽ കേസ് ഉണ്ട് എമർജൻസി ആയത്കൊണ്ട് പോയെ പറ്റു..." കിച്ചു എന്തൊക്കെയോ പറഞ്ഞ് തടി തപ്പാൻ നോക്കി.
"... ആണോ എന്നാൽ ഒരു ഫോട്ടോ എങ്കിലും എടുത്തിട്ടു പോവാം..." ദേവൻ നമ്മളെ നിർബന്ധിച്ചോണ്ടിരുന്നു.
അവസാനം ദേവന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ മണ്ഡപം ലക്ഷ്യമാക്കി നടന്നു. ഞങ്ങൾ വരുന്നത് കണ്ടതും നിരഞ്ജൻ വിജയി ഭാവത്തോടെ ദേവുവിന്റെ തോളിൽ പിടിച്ച് അവനോട് ചേർത്ത് നിർത്തി. ഏതോ വലിയ യുദ്ധത്തിൽ ജയിച്ച ചിരിയായിരുന്നു അവന്റെ മുഖത്ത്. എനിക്ക് അവനെ തല നിവർന്നു നോക്കാനുള്ള ദൈര്യം പോലും ഉണ്ടായില്ല.
"... തേജസ് എന്റെ അടുത്ത് നിൽക്കട്ടെ നിങ്ങൾ അപ്പുറത്ത് നിന്നോ..." ഫോട്ടോ എടുക്കാൻ സ്റ്റേജിൽ കയറിയതും നിരഞ്ജൻ എന്നെ അവന്റൊപ്പം നിർത്തി.
"...നീ ഈ വിവാഹം മുടക്കാൻ കാണിച്ചുകൂട്ടിയ പരാക്രമണങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.പക്ഷെ ഒന്നും നടന്നില്ല അല്ലെ..." മുന്നിലെ ക്യാമറക്ക് പോസ് ചെയ്യുമ്പോഴും നിരഞ്ജൻ ആരും കേൾക്കാതെ എന്നോട് സംസാരിച്ചോണ്ട് ഇരുന്നു.
"...ആർക്ക് വേണ്ടിയാണോ നീ എന്റെ കൈ തല്ലിയൊടിച്ചത് ആ കൈകൊണ്ട് തന്നെ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി. ഇനി പറയ് ഇതല്ലേ ഹീറോയിസം..."ഒന്നും പറയാൻ കഴിയാതെ ഞാൻ അങ്ങനെ നിന്നു.
"... ആ ഫോട്ടോ എടുത്ത് കഴിഞ്ഞോ. ദേ തേജസിന് ഒരു സെൽഫി എടുക്കണം എന്ന്..." ഫോട്ടോ എടുത്ത് കഴിഞ്ഞതും എന്റെ കൈയിലെ ഫോൺ തട്ടിപ്പറിച്ച് നിരഞ്ജൻ പറഞ്ഞു.
"... ലോക്ക് അഴിച്ചു താ ഞാൻ സെൽഫി എടുത്ത് തരാം..." വേറെ വഴിയില്ലാതെ ഫോണിലെ ലോക്ക് അഴിച്ചതും നിരഞ്ജൻ എന്റെ ഫോണുമായി മുന്നിലേക്ക്
💬 Comments
View all comments