Chapter Title : തേജാത്മികം 8 [Nishinoya]
ഇല്ലായിരുന്നു. കെട്ടുമേളം മുഴങ്ങിയപ്പോഴാണ് തേജസ് യഥാർത്യത്തിലേക്ക് മടങ്ങി വന്നത്. തൊഴുകൈകളോടെ ഈറനണിഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന ദേവുവിനെ കണ്ടപ്പോ എന്റെ ശ്വാസം നിൽക്കുന്ന പോലെ തോന്നി. ചുറ്റുമുള്ളവർക്ക് ഭയഭക്തിയോടെ ആനന്തകണ്ണുനീരുമായി താലി സ്വീകരിക്കാൻ ഒരുങ്ങുന്ന വധുവിനെ പോലെ തോന്നിയേക്കാം. എന്നാൽ ശെരിക്കും അവൾ ഉദ്ദേശിച്ചത് എങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷിക്കണെ എന്ന് കേണുപറയുന്നത് ആണെന്ന് എനിക്ക് മാത്രെ അറിയൂ.
കഴിഞ്ഞു എല്ലാം കഴിഞ്ഞു. സുഹൃത്തിന്റെ വിശ്വാസം ആണോ എന്നെ പ്രാണനായി കരുതുന്ന പെണ്ണിന്റെ സ്നേഹം ആണോ വലുത് എന്ന ചോദ്യത്തിൽ സുഹൃത്ത് വിജയിച്ചിരിക്കുന്നു. അതെ ദേവു ഈ നിമിഷം മുതൽ നിരഞ്ജന് സ്വന്തം. എന്റെ ഒപ്പം ഇരുന്നവർ എല്ലാം സദ്യ കഴിക്കാനായി ഓടി. കുറ്റബോധത്തിൽ അനങ്ങാൻ കഴിയാതെ ഞാൻ അവിടെ തന്നെ ഇരുന്നു.
"... ഇനി എന്തിനാ ഇവിടെ ഇരിക്കുന്നത് വാ പോകാം 😡..." എന്റെ പക്കൽ ഇരുന്ന കിച്ചു ദേഷ്യത്തോടെ എന്നോട് പറഞ്ഞു.
"... കിച്ചു..." നിർവികാരനായി ഞാൻ അവനെ വിളിച്ചു.
"... ഞാൻ ആശാനോട് പറഞ്ഞത് അല്ലെ ചേച്ചിയെ വിട്ടു കളയരുതെന്ന്. എന്നിട്ട് ഇപ്പൊ..." എന്നോടുള്ള ദേഷ്യവും അമർഷവും എല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു.
"... ആശാൻ എന്റൊപ്പം വരുന്നെങ്കിൽ വാ. അല്ല ഇനി ആ കൊലച്ചോറ് കേറ്റിയിട്ടേ വരുന്നുള്ളൂ എങ്കിൽ ഞാൻ പോണു..." അത് പറഞ്ഞു കിച്ചു അവിടെ നിന്നും ഇറങ്ങാൻ നിന്നതും ഒന്നും മിണ്ടാതെ ഞാനും അവന്റൊപ്പം ഇറങ്ങി.
"...ടാ നിങ്ങൾ ഇത് എവിടെ പോണു. വാ സദ്യ ഉണ്ടിട്ട് പോകാം..."ഇറങ്ങാൻ തുനിഞ്ഞതും ദേവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.
"...കഴിക്കാൻ
💬 Comments
View all comments