Chapter Title : തേജാത്മികം 8 [Nishinoya]
നോക്കി.
"...വേണ്ടല്ലേ 😁. എന്നാ നമുക്ക് ചെക്കന് അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയാലോ..."
"... ആഹ് ബെസ്റ്റ്. അവൻ ഒരു പെണ്ണ് പിടിയൻ ആണെന്ന് പറഞ്ഞിട്ട് ഇവിടെ ആർക്കും ഒരു കുലുക്കവും ഇല്ല അപ്പോഴാ അവിഹിതം 😏..." രണ്ടുപേരും ചർച്ച ചെയ്ത് നടന്ന് നടന്ന് പെണ്ണ് ഒരുങ്ങി നിൽക്കുന്ന വേദിയുടെ അടുത്തേക്ക് എത്തി.
"...അപ്പൊ അതും വേണ്ട. ദേ ആശാനേ ദേവു ചേച്ചി നോക്കുന്നു..." സംശത്തിന്റെ ഇടക്ക് കിച്ചുവിന്റെ കണ്ണ് പോയി പതിച്ചത് ദേവുവിന്റെ മുഖത്തേക്ക് ആണ്.
"... എടി ദേവു ഇവർ നിന്റെ കല്യാണം മുടക്കാനാണോ നടത്തനാണോ വന്നത്..." തേജസിന്റെ കൈയിലെ ചിക്കൻ കറി ഉള്ള തൊട്ടിനോക്കി കൂട്ടുകാരി ചോദിച്ചു. അത് കണ്ടതും ദേവുവിന് വല്ലാത്ത ദേഷ്യം വന്നു. തേജസിനെയും തൊട്ടിയിലേക്കും മാറി മാറി നോക്കി.
"... ആശാനേ ചേച്ചിടെ മൂഡ് അത്ര ശെരിയല്ല എന്ന് തോന്നുന്നു. തല്ക്കാലം നമുക്ക് ചേച്ചിടെ മുന്നിൽ പെടാതെ നടക്കാം..." ദേവുവിന്റെ സ്വഭാവം അറിയാവുന്ന കിച്ചു തേജസിനെയും കൂട്ടി അവിടെന്ന് മാറി.
നേരം ഇരുട്ടി പുലർന്നിട്ടും കാര്യമായി ഒന്നും തന്നെ നടന്നില്ല. കതിർമണ്ഡപത്തിലേക്ക് തലപൊലിയുടെ അകമ്പടിയോടെ വിവാഹ പുടവയിൽ ദേവു നടന്നടുത്തു. കിച്ചുവും തേജസും ആൾക്കൂട്ടത്തിന് ഇടയിൽ വെറു കാണികളായി ഇരിപ്പുണ്ടായിരുന്നു. മണ്ഡപത്തിൽ ഇരിക്കുമ്പോഴും ദേവുവിന്റെ കണ്ണുകൾ ആരെയോ തേടി അലഞ്ഞു. അവസാനം അത് ചെന്ന് നിന്നത് തേജസിന്റെ മുഖത്ത് ആയിരുന്നു.
"...ആശാനേ ചേച്ചിടെ അവസ്ഥ കണ്ടിട്ട് പാവം തോന്നുന്നു. ഇപ്പോഴും വൈകിയിട്ടില്ല ആശാൻ ചേച്ചിയെ വിളിച്ചിറക്ക് ബാക്കി നമുക്ക് നോക്കാം..."
കിച്ചു എന്തൊക്കെ പറഞ്ഞിട്ടും തേജസിന് ഒരു കുലുക്കവും
💬 Comments
View all comments