Chapter Title : തേജാത്മികം 8 [Nishinoya]
"... പിന്നെ അവൻ മദ്യപിക്കും, കഞ്ചാവ് ഒക്കെ അടിക്കും എന്നാ ഞാൻ അറിഞ്ഞേ..."
"... ഹാ... ഹാ... ഈ കാലത്ത് ആരാടാ രണ്ടെണ്ണം അടിക്കാത്തത്. പിന്നെ കഞ്ചാവ് അവൻ അങ്ങനെ ഒരു പയ്യൻ ആണെന്ന് എനിക്ക് തോന്നുന്നില്ല..." അട്ടഹാസിച്ചോണ്ട് അച്ഛൻ പറഞ്ഞു.
"...എന്റെ ആയകാലത്ത് ഞാൻ ചെയ്തത് വെച്ച് നോക്കുമ്പോൾ അവൻ എന്ത് ഡീസന്റ് ആണെന്നോ. അതൊക്കെ പോട്ടെ നിനക്ക് നാട്ടുകാർ പറയുന്നത് ഒന്നും പ്രശ്നം അല്ല എന്ന് പറയുന്ന പുരോഗമന വാദി അല്ലെ. ഇപ്പോ എന്ത് പറ്റി..." ദേവനെ പരിഹസിച്ചോണ്ട് അച്ഛൻ ചോദിച്ചു.
"... നാട്ടുകാർ അല്ല തേജസ പറഞ്ഞത്..."
"...ആഹ് കൊള്ളാം. ദേവൂന് നല്ലൊരു ചെക്കനെ കിട്ടിയതിന്റെ കണ്ണുകടിയാ അവന്. ഞാൻ അന്ന് പറഞ്ഞത് തന്നെയാ കാര്യം എങ്ങനേലും അവന് ദേവൂനെ സ്വന്തമാക്കി ഈ വീട്ടിൽ കേറിപ്പറ്റണം. അതിന് വേണ്ടി കാണിച്ചു കൂട്ടുന്നത ഇതൊക്കെ..."
"...അച്ഛാ ഞാൻ നേരത്തെ പറഞ്ഞു തേജസ് അങ്ങനെയുള്ള ഒരുത്തൻ അല്ല😡..."
"... പിന്നെ എന്തിനാ എന്റെ കുടുംബ കാര്യത്തിൽ അവൻ ഇടപെടുന്നത്. ഇന്നലെ അവൻ നിച്ചയത്തിന് വന്നതേ എനിക്ക് തീരെ പിടിച്ചിട്ടില്ല. നല്ലൊരു ദിവസമായിട്ട് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്..."
"... നിരഞ്ജന്റെ കാര്യത്തിൽ അച്ഛന്റെ നിലപാട് എന്താ..." ദേവൻ നേരെ കാര്യത്തിലേക്ക് കടന്നു.
"... ആര് എന്ത് പറഞ്ഞാലും നിച്ഛയിച്ച കല്യാണത്തിൽ നിന്നും ഒഴിയാൻ ഞാൻ തയ്യാർ അല്ല..."
"... അപ്പൊ ദേവുവിന്റെ ജീവിതമോ..." നിസ്സഹായനായി ദേവൻ ചോദിച്ചു.
"...നിനക്ക് അറിയാലോ നമ്മളെ പോലെ വലിയൊരു കുടുംബമാ അവരുടേതും. ഈ വിവാഹം
💬 Comments
View all comments