Chapter Title : തേജാത്മികം 8 [Nishinoya]
നടക്കുന്നതിലൂടെ നമ്മുടെ ബിസിനസിനും ഉയർച്ച ഉണ്ടാവും. നിരഞ്ജന്റ അച്ഛനെ എനിക്ക് നല്ലപോലെ അറിയാം അതുകൊണ്ട് എന്റെ മോൾ അവിടെ സുരക്ഷിതയായിരിക്കും..."
"...അച്ഛൻ ആനപ്പുറത്ത് കയറിയെന്ന് പറഞ്ഞ് മോന്റെ കുണ്ടിക്ക് തഴമ്പ് വരില്ലല്ലോ 😡. ദേവൂനെ കെട്ടുന്നത് നിരഞ്ജൻ അല്ലെ അല്ലാതെ അവന്റെ അച്ഛൻ അല്ലല്ലോ. അപ്പൊ അവന്റെ സ്വഭാവം അല്ലെ നമ്മൾ നോക്കേണ്ടത്..."
"... എന്റെ കാഴ്ചപ്പാടിൽ അവന് ഒരു കുഴപ്പവും ഇല്ല. നാട്ടിലും നല്ല പേര് തന്നെയാ അവന്. ഇനി എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ഈ കല്യാണത്തോടെ അത് മാറിക്കോളും..."
"... അവന്റെ സ്വഭാവം മാറ്റാൻ വേണ്ടി ദേവൂന്റെ ജീവിതം തുലയ്ക്കണം എന്നാണോ അച്ഛൻ പറയുന്നത്..."
"...ഈ കണ്ട ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് ഈ വിവാഹത്തിന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ എന്ത് വിലകൊടുത്തും ഞാൻ അത് നടത്തും. കൊടുത്ത വാക്ക് തെറ്റിക്കുന്ന പതിവ് മംഗലത്ത്കാർക്ക് ഇല്ല. അങ്ങനെ സംഭവിച്ചാൽ ഈ മംഗലത്ത് ശ്രീധരൻ ജീവനോടെ ഉണ്ടാവില്ല😡..." ദേവനോട് അത്രയും കടുപ്പിച്ച് പറഞ്ഞ ശേഷം പുള്ളി താഴേക്ക് പോയി.
ഈ വിവാഹം മുടക്കാൻ കഴിയില്ല എന്ന് ദേവൻ വഴി തേജസ് അറിഞ്ഞതോടെ തേജസ് കൂടുതൽ ധർമസങ്കടത്തിലായി. ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല. ദേവു ആണെങ്കിൽ തേജസ് ഈ കല്യാണം മുടക്കി തന്നെ വിളിച്ചിറക്കും എന്നാ പ്രതീക്ഷയിൽ ആണ്. കല്യാണ ദിവസം അടുത്തെത്തി എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലാതെ തേജസ് കുഴഞ്ഞു.
"...എന്താ ആശാനേ പ്രശനം..." സമാധാനം ഇല്ലാതെ ഷോപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന തേജസിനെ കണ്ട് കിച്ചു ചോദിച്ചു.
💬 Comments
View all comments