0%

Chapter Title : തേജാത്മികം 8 [Nishinoya]

Author : Nishinoya Read All Parts 1K

"...എന്ത് പ്രശ്നം... ഒരു പ്രേശ്നവും ഇല്ല..." തേജസ്‌ നിസാരമട്ടിൽ ഒഴിയാൻ നോക്കി.

"... അല്ല എന്തോ ഉണ്ട്. ദേവു ചേച്ചിയുടെ നിച്ഛയം തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നതാ ആശാന്റെ ഈ മാറ്റം. എന്താണെങ്കിലും എന്നോട് പറയ്..." അവസാനം കിച്ചുനോട് എല്ലാം പറയേണ്ടി വന്നു.

"...ഇത്രയും വലിയ ചെറ്റക്ക് ആണോ ദേവു ചേച്ചിയെ വിവാഹം കഴിച്ചു കൊടുക്കാൻ നോക്കുന്നെ..." കേട്ടത് ഒന്നും വിശ്വസിക്കാനാകാതെ കിച്ചു ചോദിച്ചു.

"... ഞാൻ എന്ത് ചെയ്യാനാടാ..."

"... ആശാൻ ദേവേട്ടനോട് എല്ലാം പറഞ്ഞോ..."

"... എല്ലാം പറഞ്ഞില്ല. നിരഞ്ജൻ കോളേജിൽ ഒരു പെണ്ണിനോട് മോശമായി പെരുമാറി എന്നെ പറഞ്ഞോളൂ. അത് ദേവു ആണെന്ന് പറഞ്ഞില്ല..."

"... ശേ... ആശാന് അത് ദേവു ചേച്ചി ആണെന്ന് പറഞ്ഞൂടായിരുന്നോ..." നിരാശയോടെ കിച്ചു ചോദിച്ചു.

"... എടാ അന്ന് ഈ സംഭവം നടക്കുമ്പോൾ ദേവുവിന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കാതിരിക്കാൻവേണ്ടിയാ അന്ന് അവളുടെ പേര് മറച്ചു വച്ചത്. പിന്നീട് അവളും പറഞ്ഞു ദേവനും ഇതേ പറ്റി അറിയിക്കണ്ട എന്ന്..."

"...അതിന്..."

"... എടാ സ്വന്തം പെങ്ങളെ ഒരുത്തൻ കേറിപ്പിടിക്കാൻ നോക്കിയിട്ട് അവന്റെ കൂട്ടുകാരനും പെങ്ങളും അവനിൽ നിന്നും അത് മറച്ചാൽ അവൻ എന്ത് കരുതും. അതാ ഞാൻ ദേവു ആണ് ആ പെണ്ണ് എന്ന് അവനോട് ഇപ്പൊ പറയാത്തെ..."

"... ഓ ആശാൻ പറയുന്നത് കേട്ട് എനിക്ക് പ്രാന്ത് എടുക്കുന്നു..."

"... ഇപ്പൊ എന്താ ദേവു ചേച്ചിയുടെ വീട്ടുകാരുടെ സ്റ്റാന്റ്..."

"... ഈ കല്യാണം നടത്തിയെ അടങ്ങു എന്നാ വാശിയില അവളുടെ അച്ഛൻ. ദേവൻ ആണെങ്കിൽ ഇതിനെ എതിർക്കാൻ പറ്റാത്ത

💬 Comments

View all comments