Chapter Title : തേജാത്മികം 8 [Nishinoya]
അവസ്ഥയിലും..."
"... അപ്പൊ ദേവേട്ടന്റെ കാര്യം വിടാം. നമുക്ക് അടുത്ത വഴി ആലോചിക്കാം..." എനിക്കൊപ്പം ചിന്തയിൽ ആഴ്ന്ന് കിച്ചു.
"...അല്ല ദേവു ചേച്ചി എന്താ പറയുന്നേ..."
"... അവൾക്കും ഈ കല്യാണം ഒറ്റക്ക് എതിർക്കാൻ കഴിയില്ല. പക്ഷെ ഞാൻ എപ്പോ വിളിച്ചാലും എന്റൊപ്പം ഇറങ്ങിവരാൻ അവൾ തയ്യാർ ആണ്..."
"... എന്നാ ആശാൻ ധൈര്യമായിട്ട് ചേച്ചിയെ വിളിച്ചിറക്കി കെട്ട്..."
"... പോടാ അതൊന്നും നടക്കണ കേസ് അല്ല..."
"... അതെന്താ ആശാന് ചേച്ചിയെ ഇഷ്ടമല്ലേ..." കിച്ചു സംശയത്തോടെ എന്നെ നോക്കി.
"... ഇഷ്ട്ടം ഒക്കെ തന്നെയാ. ഞാൻ അങ്ങനെ അവളെ കെട്ടിയാൽ അത് ദേവനോട് ചെയ്യുന്ന ഏറ്റവും വലിയ ചതി ആവും..."
"... എന്നാ ആശാന് ദേവേട്ടനോട് പറയരുതോ ദേവു ചേച്ചിയെ ആശാൻ കെട്ടിക്കോളം എന്ന്..."
"...അവനോട് ഇതെപ്പറ്റി സംസാരിക്കുന്നത് നടക്കണ കേസ് അല്ല..." അന്ന് ദേവന്റെ വീട്ടിൽ അവൻ അച്ഛനോട് സംസാരിച്ച ഓർമയിൽ പറഞ്ഞു.
"... ശെടാ ഇതിപ്പോ വല്ലാത്ത ഊരകുടുക്ക് ആയല്ലോ. എന്ത് ചെയ്യും എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ..." കിച്ചുവും ഈ വിഷയത്തെ കുറിച്ച് ഗാഡമായി ചിന്തിക്കാൻ തുടങ്ങി.
കിച്ചുവും തേജസും അറിയാവുന്ന പണി പതിനെട്ടു പയറ്റിയിട്ടും കല്യാണം മുടക്കാൻ കഴിഞ്ഞില്ല. നാളെയാണ് കല്യാണം അതിനാൽ തന്നെ പെണ്ണിന്റെ വീട്ടിലെ ഫങ്ക്ഷൻ താകൃതിയായി തന്നെ നടക്കുന്നുണ്ട്. എല്ലാത്തിനും തേജസിനെയും കിച്ചുവിനെയും ദേവൻ ഒപ്പം കൂട്ടി.
"... എടി ഇനി എന്താ ചെയ്യാ..." അണിനൊരുങ്ങി ക്യാമറക്ക് മുന്നിൽ നിന്ന ദേവൂനോട് കൂട്ടുകാരി പരിഭ്രാമത്തോടെ ചോദിച്ചു.
"... എനിക്ക് ഒന്നും അറിയില്ലടി..." വിഷമത്തോടെ ദേവു പറഞ്ഞു.
💬 Comments
View all comments