Chapter Title : തേജാത്മികം 9 [Nishinoya]
വിളിക്കില്ല എന്ന് എനിക്ക് അറിയാം. കളിക്കാതെ കാര്യം പറയടാ..."
"...എടാ ഞാൻ ഇച്ചിരി ടൈറ്റ് ആണെന്ന് നിനക്ക് അറിയാലോ. അത്യാവശ്യമായി കുറച്ചു പൈസ വേണമായിരുന്നു. നിന്റെൽ മറിക്കാൻ പൈസ വല്ലതും ഉണ്ടോന്ന് അറിയാൻ വിളിച്ചതാ. നീ പറയുന്ന പലിശ തരാം..." മടിച്ചു മടിച്ചു ദേവൻ പറഞ്ഞു.
"...നിനക്ക് കടം തരാൻ എന്റെൽ പൈസ ഇല്ല..." തേജസ് ഇങ്ങനെ എടുത്തടിച്ചപോലെ മറുപടി പറയുമെന്ന് ദേവൻ വിചാരിച്ചില്ല.
"...എന്നാ ശരിയാട..." നിരാശയോടെ ദേവൻ ഫോൺ വയ്ക്കാൻ ഒരുങ്ങി.
"...ടാ മൈരേ നീ എന്നെ നാട്ടുകാർക്ക് പലിശക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് ആയിട്ട് ആണോ കാണുന്നെ 😡..."ദേവന് പെട്ടെന്ന് കാര്യം മനസിലായില്ല.
"...നിന്നെ ഞാൻ എങ്ങനെയാ കാണുന്നത് എന്ന് നിനക്ക് അറിയോ. അന്ന് നീ എന്റെ മുറിയുടെ വാതിൽ തുറന്നില്ല എങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു. നീ ഭിക്ഷയായി തന്ന ജീവൻ കൊണ്ട ഞാൻ ഇതെല്ലാം ഉണ്ടാക്കിയെ. അ എന്നോട് അപേക്ഷയായി അല്ല അധികാരത്തോടെ വേണം നീ പണം ചോദിക്കാൻ ..."ദേവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
"...നിനക്ക് എത്രയാ വേണ്ടത്..." ദേവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ തേജസ് ചോദിച്ചു.
"... രണ്ട് ലക്ഷം..."
"... നീ ഷോപ്പിൽ വന്ന് കിച്ചുനോട് ചോദിച്ചാൽ മതി ഞാൻ അവന്റെൽ കൊടുത്തേക്കാം..."
"... നിനക്ക് എപ്പോഴാ പൈസ തിരിച്ചു വേണ്ടത്..." ദേവൻ ആദിയോടെ ചോദിച്ചു.
"... തിരിച്ചു തരുന്നതിനെ പറ്റി ഞാൻ ചോദിച്ചോ. നിന്റെൽ എപ്പോ പൈസ വരുന്നോ അപ്പൊൾ തന്നാൽ മതി. പിന്നെ പലിശ തന്ന് എന്നെ ക്രൂരൻ ആക്കരുത്
💬 Comments
View all comments