0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 1.6K

കേട്ടോടാ ..." ദേവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു.

"...എന്തായി മോനെ പൈസ കിട്ടോ..." ഫോൺ കട്ട്‌ ആക്കിയതും ദേവന്റെ അച്ഛൻ അവനോട് ചോദിച്ചു.

"... കിട്ടി. പക്ഷെ അതിനേക്കാൾ മൂല്യമുള്ള ഒന്ന് വർഷങ്ങൾക്ക് മുമ്പേ ഞാൻ സമ്പാദിച്ചെന്ന് ഇന്ന് എനിക്ക് മനസ്സിലായി..." നിറഞ്ഞ കണ്ണുകൾ തുടച്ചോണ്ട് അവൻ തേജസിന്റെ ഷോപ്പിലേക്ക് പോകാൻ ഒരുങ്ങി. അവൻ പറഞ്ഞതിന്റെ അർഥം മനസ്സിലാവാതെ ദേവന്റെ അച്ഛൻ സംശയത്തോടെ അവനെ നോക്കി നിന്നു.

"... കിച്ചു... ടാ.... കിച്ചു..." തേജസ്‌ അവനെ വിളിച്ചതും കിച്ചു ഓടി തേജസിന്റെ പക്കൽ വന്ന് കാര്യം തിരക്കി.

"...ഞാൻ പുറത്തേക്ക് പോവാ. ദേവൻ വന്നാൽ ഈ പൈസ എടുത്ത് കൊടുക്കണം കേട്ടോ..." ഷോപ്പിലെ അലമാരയിലെ പൈസ എടുത്ത് കാണിച്ചോണ്ട് പറഞ്ഞു.

"...ആശാനേ ഇത് വീട് പണിക്ക് വേണ്ടി മാറ്റി വെച്ചത് അല്ലെ..." സംശയത്തോടെ കിച്ചു ചോദിച്ചു.

"...നീ പേടിക്കാതെടാ വീട് പണിയുടെ പ്ലാൻ അല്ലെ ആയോളു. പണി തുടങ്ങുമ്പോൾ ഏതേലും വഴി പൈസ എത്തിക്കോളും..."

"... എന്നാലും ആശാനേ..."

"... ഒരു എന്നാലും ഇല്ല അവൻ വരുമ്പോൾ പൈസ എടുത്ത് കൊടുത്തേരെ. പിന്നെ വീട് പണിക്ക് വേണ്ടി മാറ്റിവെച്ച പൈസ ആണെന്നൊന്നും അവനോട് വിളമ്പാൻ നിക്കണ്ട കേട്ടല്ലോ..." കിച്ചുവിനെ ചട്ടം കെട്ടി തേജസ്‌ പുറത്തേക്ക് ഇറങ്ങി.

ദേവൻ തേജസിന്റെ കൈയിൽ നിന്നും പൈസ പൈസ വാങ്ങി തത്കാലം പ്രശ്നങ്ങൾക്ക് ഒരു അയവ് വന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറിയില്ല. മാസങ്ങൾ കടന്നു പോയി ഇതിന്റെ ഇടക്ക് ദേവു ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവ

💬 Comments

View all comments