Chapter Title : തേജാത്മികം 9 [Nishinoya]
സമയത്ത് മുഴുവൻ സമയവും കൂടെ നിന്ന് ദേവൂനെ പരിചരിക്കേണ്ട അവളുടെ അമ്മ പ്രസവ ശേഷം ആശുപത്രിയിൽ ഒരു അപരിചിതയായി കുഞ്ഞിനെ കാണേണ്ടി വന്നു. ജീവന് തുല്യം സ്നേഹിച്ച മകൾക്ക് താൻ ആരുമല്ല എന്ന തോന്നലും കടുത്ത സാമ്പാദിക പ്രതിസന്ധിയും താങ്ങാൻ കഴിയാതെ ആ അമ്മ മനം നൊന്ത് മരണത്തിനു കീഴടങ്ങി. അമ്മ പോയതോടെ മംഗലത്ത് വീട് ആകെ താളം തെറ്റി. അച്ഛനും മകനും തമ്മിൽ തമ്മിൽ അധികം സംസാരിക്കാതായി. എപ്പോഴും രണ്ടുപേർക്കും വിഷാദം മാത്രം.
"...മോനെ നിനക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്..." ബാൽക്കണിയിൽ ഇരുന്ന ദേവനോട് അച്ഛൻ പറഞ്ഞു.
"...കടബാധിത കാരണം ഓരോ നാളും എങ്ങനെ തള്ളിനീക്കും എന്ന് ആലോചിക്കുന്നതിന്റെ ഇടയ്ക്ക ഇനി കല്യാണം..."
"... ടാ ഇത് അങ്ങനെ അല്ല..."
"... എങ്ങനെ ആയാലും ഈ പ്രശ്നങ്ങൾക്ക് ഇടയിലേക്ക് ഒരാളെ കൂടി കൊണ്ട് വരാൻ ഞാൻ ഒരുക്കം അല്ല😡. അമ്മ മരിച്ചപ്പോ എനിക്ക് വലിയ സങ്കടം ആയിരുന്നു. ഇപ്പൊ ആലോചിക്കുമ്പോൾ അമ്മയെ ദൈവം നേരത്തെ വിളിച്ചത് നന്നായി എന്ന് തോന്നുന്നു ഇങ്ങനെ ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കുന്നതിനും ബേധം മരിക്കുന്നത..."
"... അങ്ങനെ ഒന്നും പറയല്ലടാ. നിന്റെ അമ്മ പോയപ്പോ എന്റെ ഒരു ഭാഗം തളർന്ന പോലെയാ. ഈ കല്യാണം കൊണ്ട് നമുക്ക് ഗുണമേ ഉണ്ടാവു. നല്ലൊരു കുടുംബത്തിൽ നിന്ന നിനക്ക് ആലോചന വന്നേക്കുന്നെ. ഈ വിവാഹം നടന്ന നമ്മുടെ പ്രശനങ്ങൾ എല്ലാം തീരും..." ദേവന്റെ അച്ഛൻ പ്രതീക്ഷയോടെ അവനെ നോക്കി.
"...പണ്ട് ഇതുപോലെ നേട്ടങ്ങൾ നോക്കി ഒരു വിവാഹം നടത്തിയിട്ട് എന്തായി. ഈ
💬 Comments
View all comments