0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 1.6K

വീടിന്റെ പടി ഇറങ്ങിയവൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ. അമ്മയുടെ മരണത്തിനു പോലും ഒന്ന് തലകാണിച്ചിട്ടവൾ അങ്ങ് പോയി...." ദേവന്റെ അച്ഛന്റെ തല താഴ്ന്നു.

"...സാമ്പത്തികമായി നമ്മൾ ഇത്രയും വലഞ്ഞിരിക്കുന്ന സമയത്ത് ഒരു അഞ്ചിന്റ പൈസ അവളുടെ വീട്ടുകാർ നമുക്ക് തന്നിട്ടുണ്ടോ. അച്ഛൻ ഈ നേട്ടങ്ങൾ എന്ന് പറഞ്ഞ് നടത്തിയ കല്യാണത്തിൽ ആർക്കാ നേട്ടം ഉണ്ടായെന്നു എനിക്ക് മനസ്സിലാവുന്നില്ല. അതുപോലെ എന്റെ കല്യാണവും നടത്താൻ ഞാൻ ഒരുക്കം അല്ല..." ദേവൻ അറുത്ത് മുറിച്ചു പറഞ്ഞു.

"...എല്ലാം എന്റെ തെറ്റാ. പഴയത് പോലെ ആരെയും ഉപദേശിക്കാനോ നിർബന്ധിക്കാനോ ഞാൻ ഇല്ല. അടുത്ത ആഴ്ചയാ പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞെ. നിനക്ക് ഇഷ്ട്ടമുണ്ടെകിൽ പോവാം..." അതും പറഞ്ഞ് അച്ഛൻ അവന്റെ പക്കൽ നിന്നും നടന്നകന്നു.

പിന്നീട് ദേവന്റെ ചിന്ത മുഴുവൻ ഈ പെണ്ണ് കാണലിനു പോണമോ വേണ്ടയോ എന്നായിരുന്നു. അവസാനം പോകാൻ തീരുമാനിച്ചു.

"... വരണം... വരണം... എത്ര നേരമായി നിങ്ങളെയും കാത്ത് നിൽക്കാണെന്ന് അറിയോ..." പെണ്ണിന്റെ വീട്ടിൽ എത്തിയതും അവിടെ നിന്നിരുന്ന ബ്രോക്കർ ഞങ്ങളെ ക്ഷണിച്ചു.

"... ഇങ്ങോട്ടുള്ള വഴി കണ്ടുപിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടി അതാ..." ചെറിയ പുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു.

"...നിങ്ങൾ രണ്ടുപേർ മാത്രമേ വന്നോളോ. പെണ്ണുങ്ങൾ ആരും ഇല്ലേ ..." അകത്തേക്ക് ഇരുന്നതും പ്രായമായ ഒരാൾ അവരോട് തിരക്കി.

"... അമ്മ മരിച്ചു പോയി ഇപ്പൊ വീട്ടിൽ ഞങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളു. പെങ്ങൾ വരാൻ പറ്റുന്ന സാഹചര്യത്തിൽ അല്ല അതാ കൊണ്ട് വരാഞ്ഞേ..." ദേവൂനെ പറ്റി സംസാരിക്കാൻ ഇഷ്ട്ടമില്ലാഞ്ഞിട്ട് പോലും ദേവൻ പറഞ്ഞു.

"... ഞാൻ

💬 Comments

View all comments