0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 1.6K

പെണ്ണിന്റെ ചെറിയച്ഛൻ ഇത് അവളുടെ അമ്മ. പെണ്ണിന്റെ അച്ഛൻ ഒരു ആക്‌സിഡന്റിൽ..." ഒരു നിമിഷം അവിടെ നിശബ്‍ദമായി.

"... സരസ്വതി.. അധികം വൈകിപ്പിക്കാതെ പെണ്ണിനെ വിളിക്ക്..." ചെറിയച്ഛൻ പറഞ്ഞതും പെണ്ണിന്റെ അമ്മ അടുക്കളയിലേക്ക് നീങ്ങി.

കൈയിലെ ഡ്രയിൽ ചായയുമായി പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നു. നീല ടോപ് ധരിച്ച് മുടി പിന്നിലേക്ക് വിടർത്തിയിട്ട് മുഖത്ത് ഐശ്വര്യം തുളുമ്പുന്ന നടൻ പെൺകുട്ടി. കണ്ടപ്പോഴേ ദേവൻ ഫ്ലാറ്റ്. ചായ എടുക്കും നേരം ദേവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"...പണ്ടത്തെ കാലം അല്ലല്ലോ പിള്ളേർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അങ്ങനെ ആവട്ടെ..." ചായ കുടിക്കുന്നതിന്റെ ഇടക്ക് ചെറിയച്ഛൻ പറഞ്ഞു.

ഞാനും പെണ്ണും ഒരു മുറിയിലേക്ക് പോയി. ഞാൻ ആ മുറി മൊത്തത്തിൽ വീക്ഷിച്ചു നല്ല അടുക്കും ചിട്ടയും. അവിടെ ഒരു ഷെൽഫിൽ നിറയെ പുസ്തകങ്ങൾ ഇരിക്കുന്നത് കണ്ടു.

"... ഇത് തന്റെ മുറി ആണോ..." അതിന് അവൾ ഒന്ന് മൂളി.

"... താൻ ഒരുപാട് വായിക്കും അല്ലെ..." ഷെൽഫിൽ ഉണ്ടായിരുന്ന ബുക്കുകളിൽ ഒന്നെടുത്ത് തുറന്നു നോക്കി.

"... താൻ ഇങ്ങനെ മൂളിക്കൊണ്ട് നിൽക്കാതെ വല്ലതും സംസാരിക്കഡോ..." കക്ഷി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും ഞാൻ പറഞ്ഞു.

"... ഓ സോറി ഞാൻ തന്റെ പേര് ചോദിക്കാൻ വിട്ടുപോയി. എന്താ പേര് ..." പെണ്ണിന്റെ പേരുപോലും അറിയാതെ ആണോ പെണ്ണ് കാണാൻ വരുന്നത് എന്നൊരു റിയാക്ഷൻ അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

"...വേദിക..." തല കുനിച്ചു ഷോളിന്റെ തുമ്പ് വിരലുകൾക്ക് ഇടയിൽ ഇട്ട് കറക്കി കറക്കി അവൾ പേര് പറഞ്ഞു. ഞാൻ വീണ്ടും

💬 Comments

View all comments