Chapter Title : തേജാത്മികം 9 [Nishinoya]
അവളുടെ കോളിഫിക്കേഷനും അല്ലറ ചില്ലറ കാര്യങ്ങളും ചോദിച്ചറിഞ്ഞു.
"...എടൊ ഞാൻ തന്നെ പറ്റി ഇത്രയും ചോദിച്ചിട്ട് തനിക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ..." കുട്ടി ഒന്നും എന്നോട് ചോദിക്കാത്ത നിരാശയിൽ ഞാൻ തിരക്കി.
"...താൻ ഈ വിവാഹത്തിന് പ്രിപേർ അല്ലെ. അതോ എന്നെ ഇഷ്ട്ടപെട്ടില്ലേ..." ഡയറക്റ്റ് ആയിട്ട് തന്നെ ഞാൻ കാര്യം തിരക്കി.
"... അയ്യോ അങ്ങനെ ഒന്നും ഇല്ല..." എന്റെ ചോദ്യം കേട്ട് പെട്ടന്ന് ഞെട്ടലോടെ അവൾ മറുപടി പറഞ്ഞു. ആ ഞെട്ടലിൽ നിന്നും കക്ഷിക്ക് എന്നെ ബോധിച്ചെന്ന് മനസിലായി.
ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ബുക്കും പേനയും എടുത്ത് അതിൽ കുത്തി കുറിക്കാൻ തുടങ്ങി. അവളും കൗതുകത്തോടെ ഞാൻ എന്താ എഴുതുന്നത് എന്ന് വീക്ഷിച്ചു. ശേഷം ആ ബുക്ക് മടക്കി ഞാൻ ഇരുന്ന ഇടത്ത് തന്നെ വച്ചിട്ട് മുറിവിട്ട് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു.
"...കല്യാണം കഴിക്കാൻ തീരെ താല്പര്യം ഇല്ലാതെയാ ഞാൻ ഈ പെണ്ണ് കാണലിനു വന്നത്. പക്ഷെ കണ്ട മാത്രയിൽ എനിക്ക് തന്നെ ഇഷ്ട്ടായി..." ഞാൻ ഇത്ര ഓപ്പൺ ആയി സംസാരിക്കുന്നത് കണ്ട് വേദിക അത്ഭുതത്തോടെ എന്നെ നോക്കി.
"...തനിക്ക് എന്നെ ഇഷ്ട്ടം ആയെങ്കിൽ നമുക്ക് ഈ വിവാഹവുമായി മുന്നോട്ട് പോവാം. എന്റെ നമ്പർ ആ ബുക്കിൽ ഉണ്ട്. താൻ വിളിക്കും എന്നാണ് എന്റെ വിശ്വാസം..." അത്രയും പറഞ്ഞ് അവടെ നിന്നും ഹാളിലേക്ക് ചെന്നു.
"... ചെക്കന്റെ ചിരി കണ്ടിട്ട് പെണ്ണിനെ ബോധിച്ച മട്ടുണ്ടല്ലോ..." ബ്രോക്കർ പറഞ്ഞു. അച്ഛൻ എന്നോട് സ്വകാര്യമായി പെണ്ണിനെ ഇഷ്ട്ടപെട്ടോ എന്ന് ചോദിച്ചതും ഞാൻ ഒന്ന് മൂളി.
"...ഞങ്ങടെ
💬 Comments
View all comments