Chapter Title : തേജാത്മികം 9 [Nishinoya]
ഭാഗത്ത് നിന്നും ഈ കല്യാണം നടത്തണം എന്നാണ്. ഇനി നിങ്ങൾ പെണ്ണിന്റെ അഭിപ്രായം ചോദിച്ചിട്ട് വിളിക്ക്..." അങ്ങനെ പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
തിരികെ കാറിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ കാറിന്റെ സൈഡ് മിറർ വഴി ഞാൻ നോക്കിയതും ചെറിയ പുഞ്ചിരിയോടെ ബാൽക്കണിയിൽ നിൽക്കുന്ന വേദികയെ കണ്ടു. വീട്ടിൽ എത്തി വൈകുന്നേരം ആയപ്പോഴേക്കും കല്യാണത്തിന് സമ്മതം അറിയിച്ച് വേദികയുടെ വീട്ടിൽ നിന്നും കാൾ എത്തി. പിന്നെ എന്റെ കാത്തിരിപ്പ് വേദികയുടെ കാളിന് വേണ്ടി ആയിരുന്നു.
"... ഹെലോ ആരാ..." രാത്രി ഞാൻ ബെഡിൽ കിടക്കുമ്പോഴാ അറിയാത്തൊരു നമ്പറിൽ നിന്നും എനിക്ക് ഒരു കാൾ വന്നത്.
"... ഞാനാ വേദിക..." ആ പേര് കേട്ടതും വല്ലാത്തൊരു സന്തോഷം ആയിരുന്നു.
"... വൈകിട്ട് തന്റെ വീട്ടിൽ നിന്നും വിളിച്ചായിരുന്നു ഈ ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് പറഞ്ഞ്. പിന്നെ ഞാൻ തന്റെ കാൾ പ്രതീക്ഷിച്ച് ഇരിക്കായിരുന്നു..." അതിന് അവിടെ നിന്നും മൂളൽ മാത്രം.
"...എന്നെ ശെരിക്കും ഇഷ്ട്ടായോ..." ഒരു പെണ്ണിന്റെ വായിൽ നിന്ന് തന്നെ ഇഷ്ട്ടം ആണെന്ന് കേൾക്കാൻ കൊതിയോടെ ഞാൻ ചോദിച്ചു. അപ്പോഴിതാ അവിടെ നിന്ന് വീണ്ടും മൂളൽ മാത്രം.
"... എന്താടോ ഇത് തന്റെ സൗണ്ട് കേൾക്കാൻ വേണ്ടിയല്ലേ ഫോൺ വിളിക്കാൻ പറഞ്ഞത്. ഇപ്പോഴും താൻ ഇങ്ങനെ മൂളിക്കൊണ്ട് ഇരുന്നാൽ എങ്ങനെയാ..." നിരാശയോടെ ഞാൻ ചോദിച്ചു.
"...ഞാൻ പിന്നെ വിളിക്കാം അമ്മ അപ്പുറത്ത് ഉണ്ട് ഉറക്കെ സംസാരിച്ചാൽ ശരിയാവില്ല..." അടക്കി പിടിച്ച സൗണ്ടോടെ അവൾ പറഞ്ഞു.
"... വയ്ക്കല്ലേ വയ്ക്കല്ലേ..."
"... എന്താ..." അവൾ ഫോൺ കട്ട്
💬 Comments
View all comments